നർമ്മത്തിന്റെ നായനാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നർമ്മത്തിന്റെ നായനാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:02 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രപതി ഭരണത്തിലാണ്‌ കേരളം 1980ലെ തെരഞ്ഞെടുപ്പിനൊരുങ്ങിയത്‌. ഐക്യമുന്നണിയിലെ ഐക്യമില്ലായ്‌മ തീര്‍ത്ത പ്രതിസന്ധി കേരളാ രാഷ്‌ട്രീയത്തെ അനുദിനം പ്രക്ഷുബ്ധമാക്കി. ഇന്ദിരയെ ചോദ്യം ചെയ്‌ത്‌ ഇറങ്ങിപ്പോയ ആന്റണിയും കൂട്ടരും ചെന്നെത്തിയത്‌ ഇടതുപക്ഷത്തായിരുന്നു. ഇടതുമുന്നണിയെ നയിക്കാന്‍ അപ്രതീക്ഷിതമായാണ്‌ ഏറമ്പാല കൃഷ്‌ണന്‍ നായനാര്‍ എത്തിയത്‌. പിന്നിട്‌ പലതവണയായി പതിനൊന്ന്‌ വര്‍ഷക്കാലം അദ്ദേഹം കേരളം ഭരിച്ചു.

ആന്റണിയെ കൂടെകൂട്ടി ആദ്യം ഭരണത്തിലേറിയെങ്കിലും കാലവാവധി തികയ്‌ക്കാന്‍ നായനാര്‍ക്ക്‌ കഴിഞ്ഞില്ല. ആന്റണിയും കൂട്ടരും ഇറങ്ങിപ്പോയപ്പോള്‍ നായനാര്‍ മന്ത്രിസഭയ്‌ക്ക്‌ ഭൂരിപക്ഷം നഷ്ടമായി. 1980 ജനുവരി 25ന്‌ കയറിയ നായനാര്‍ മന്ത്രിസഭ രണ്ട്‌ വര്‍ഷം പോലും തികയ്‌ക്കാനാകാതെ 1981 ഒക്ടോബര്‍ 20ന്‌ കൂപ്പുകുത്തി. പിന്നെയും കേരളത്തില്‍ രാഷ്‌ട്രപതിഭരണം.

പിന്നീട്‌ കേരളത്തില്‍ കരുണാകരന്റെ വസന്തകാലമായിരുന്നു. ഒടുവില്‍ നായനാര്‍ തിരിച്ച്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്‌ 1987ല്‍. കാലാവധി പൂര്‍ത്തിയാക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മന്ത്രിസഭ രാജിവെച്ച്‌ തെരഞ്ഞെടുപ്പ്‌ നേരിട്ടു. തുടര്‍ഭരണം ലക്ഷ്യമിട്ടെങ്കിലും രാജീവ്‌ ഗാന്ധിയുടെ മരണത്തിലുണ്ടായ സഹതാപ തരംഗം തിരിച്ചടിയായി. വീണ്ടും പ്രതിപക്ഷത്ത്‌. മൂന്നാം തവണ മുഖ്യമന്ത്രിയാകുന്നത്‌ 1996ലാണ്‌. അന്ന്‌ നിയമസഭാംഗമല്ലാത്ത നായനാര്‍ക്ക്‌ പാര്‍ട്ടി മുഖ്യമന്ത്രി കസേര നല്‍കി. പിന്നീട്‌ സ്വന്തം തട്ടകമായ കണ്ണൂരിലെ തലശേരിയില്‍ നിന്ന ഉപതെരഞ്ഞെടുപ്പിലൂടെ നായനാര്‍ നിയമസഭയിലെത്തി. അഞ്ച്‌ വര്‍ഷം കാലവാധി തികച്ച്‌ 2001ല്‍ അദ്ദേഹം പടിയിറങ്ങി

ഭൂപരിഷ്‌കരണ രംഗത്തും തൊഴിലാളി ക്ഷേമത്തിലും ഒട്ടനവധി സംഭാവനകള്‍ നായനാര്‍ നല്‍കി. കയര്‍, ഖാദി, അബ്‌ക്കാരി, നിര്‍മ്മാണ മേഖലകളില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തി. കണ്ണൂര്‍ സര്‍വ്വകലാശാല, ടെക്‌നോപാര്‍ക്ക്‌ എന്നിവ സ്ഥാപിക്കപ്പെട്ടതും നായനാരുടെ കാലത്താണ്‌. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായ നായനാര്‍ 92ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രാഷ്‌ട്രീയത്തിനതീതമായി ചിരിക്കുന്ന മുഖമായിരുന്നു നായനാര്‍.

2001ല്‍ മുഖ്യമന്ത്രിപദം രാജിവെച്ചെങ്കിലും ഇടത്‌പക്ഷരാഷ്‌ട്രീയത്തില്‍ നായനാര്‍ സജീവമായി നിന്നു. 2004ല്‍ ഡല്‍ഹിയിലെ എയിംസ്‌ ആശുപത്രിയില്‍വെച്ച്‌ തന്റെ 85ആം വയസില്‍ ഇകെ നായനാര്‍ വിടവാങ്ങി. ഒരുപാട്‌ ചിരി നിമിഷങ്ങള്‍ ബാക്കിയാക്കി.

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies