സൈദ്ധാന്തികതയുടെ ഇ.എം.എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈദ്ധാന്തികതയുടെ ഇ.എം.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2021, 06:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ സൈദ്ധാന്തിക അടിത്തറ പാകിയ പ്രമുഖരില്‍ ഒരാള്‍. ഏലംകുളം മനയ്‌ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌. സഖാക്കളുടെ ഇഎംഎസ്‌. വോട്ടെടുപ്പിലൂടെ ലോകത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്‌റ്റ്‌ മന്ത്രിസഭയുടെ നായകന്‍. എഴുത്തുകാരനും പ്രഭാഷകനും തത്വചിന്തകനുമായിരുന്നു ഇഎംഎസ്‌.

1909ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളം മനയില്‍ ജനിച്ച ഇഎംഎസ്‌ കോണ്‍ഗ്രസിലൂടെയാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ചേക്കേറി. സജീവ രാഷ്‌്‌ടീയപ്രവര്‍ത്തനത്തിനിടയിലും അദ്ദേഹം സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും നേതൃത്വം നല്‍കി. 1957ലായിരുന്നു ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലേറിയത്‌.

കോണ്‍ഗ്രസിലെ സോഷ്യലിസുറ്റുകള്‍ ചേര്‍ന്നാണ്‌ കമ്മ്യൂണിസത്തിന്‌ കേരളത്തില്‍ അടിത്തറപാകിയത്‌. പി കൃഷ്‌ണപിള്ള, എകെജി, കേരളീയന്‍ എന്നിവരോടൊപ്പം മുന്നില്‍ നിന്ന്‌ നയിച്ചത്‌ ഇഎംഎസ്‌. ചരിത്രപ്രാധാന്യമുള്ള പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത്‌ കമ്മ്യൂണിസ്റ്റായി. അറുപതുകളിലെ പിളര്‍പ്പിന്‌ ശേഷം കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിറ്റ്‌ പാര്‍ട്ടിക്കൊപ്പം അടിയുറച്ച്‌ നിന്നു ഇഎംഎസ്‌. പിളര്‍പ്പിന്‌ ശേഷം 1967ല്‍ ഇഎംഎസ്‌ വീണ്ടും മുഖ്യമന്ത്രിയായി.

കേരളത്തിന്റെ ഒന്നാമത്തെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങളില്‍ പലതും വന്‍ വിവാദത്തിന്‌ വഴിതെളിച്ചു. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും കേരളമെമ്പാടും വന്‍ ഒച്ചപ്പാടുണ്ടാക്കി. പള്ളിക്കാരും സമുദായ സംഘടനകളും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ചരിത്രപ്രസിദ്ധമായ വിമോചനസമരത്തിന്റെ ഒടുക്കം ഇഎംഎസിന്റെ പടിയറിക്കത്തിലായിരുന്നു അവസാനിച്ചത്‌. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയും വിവാദത്തിന്‌ തിരികൊളുത്തി

ലീഗ്‌ അടക്കമുള്ള എല്ലാ പാര്‍ട്ടികളെയും കൂട്ടുപിടിച്ചാണ്‌ ഇഎംഎസിന്റെ രണ്ടാം മൂഴം 1967ല്‍ ആരംഭിക്കുന്നത്‌. ആകെയുള്ള 133 സീറ്റില്‍ 117ഉം സ്വന്തമാക്കിയായിരുന്നു സപ്‌തകക്ഷിമുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറിയത്‌. എന്നാല്‍ കാലാവധി കഴിയുംമുമ്പെ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ കാരണം രണ്ടാമതും കാലം തികയ്‌ക്കാനാവാതെ ഇഎംഎസ്‌ പടിയിറങ്ങി.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന്‌ ഇടയാക്കിയ സാമൂഹിക പരിഷ്‌കരണങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു ഇഎംഎസ്‌. സാഹിത്യം സമൂഹനന്മയ്‌ക്ക്‌ എന്ന വാദം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇഎംഎസിന്റെ പ്രവര്‍ത്തനങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയത്തിനപ്പുറമുള്ള കാര്യങ്ങളും അദ്ദേഹം പൊതുസമൂഹവുമായി പങ്കുവെച്ചു. അതേസമയം ചൈനീസ്‌ അധിനിവേശത്തെ പരസ്യമായി എതിര്‍ക്കാന്‍ മടികാണിച്ച ഇഎംഎസിന്റെ നിലപാടുകള്‍ പ്രതിഷേധത്തിന്‌ വഴിതുറന്നു.

1998 മാര്‍ച്ച്‌ 19ന്‌ ന്യൂമോണിയ ബാധിച്ചതിനെതുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ വെച്ച്‌ അദ്ദേഹം വിടവാങ്ങി. ഇടത്‌പക്ഷ രാഷ്‌ട്രീയത്തിന്റെ ചിന്താധാരയില്‍ ഇഎംഎസിന്റെ വിയോഗം ഉണ്ടാക്കിയ ശൂന്യത ഇപ്പോഴും തുടരുന്നു…

Tags: JANANAYAKANKnow the Chief Ministers
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies