റിയാദ്: വെളിച്ചങ്ങളുടെ ഉത്സവം നൂർ റിയാദ് ആരംഭിച്ചു. തലസ്ഥാന നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ 30 ലധികം ലൈറ്റ് ഇൻസ്റ്റാളേഷനുകളോടെയുള്ള വെളിച്ചങ്ങളുടെ ഉത്സവം ഒരുക്കിയിരിക്കുന്നത്. മാർച്ച് 18 നു ആരംഭിച്ച ഉത്സവം ഏപ്രിൽ 3 വരെ നീളും. അറുപതിലധികം സ്വദേശികളും വിദേശികളും ആയ കലാകാരന്മാർ ആണ് നൂർ റിയാദ് ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് മലയാളികൾ അടക്കം ധാരാളം സന്ദർശകർ ആണ് ഉത്സവ വേദികളിൽ നിറയുന്നത്.
Comments