ആരും നോക്കാത്ത കഥകളി കലാകാരന്മാർക്ക് ആശ്രയമായി വാട്സാപ്പ് ഗ്രൂപ്പ് ;ലക്ഷങ്ങളുടെ സഹായമെത്തിച്ച് ജീവാമൃതം ചെട്ടികുളങ്ങര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരും നോക്കാത്ത കഥകളി കലാകാരന്മാർക്ക് ആശ്രയമായി വാട്സാപ്പ് ഗ്രൂപ്പ് ;ലക്ഷങ്ങളുടെ സഹായമെത്തിച്ച് ജീവാമൃതം ചെട്ടികുളങ്ങര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 06:51 pm IST
Facebook
Twitter
WhatsAppTelegram

കൊറോണയെ തുടർന്ന് ലോക് ഡൗൺ വന്നതോടെ പെരുവഴിയിലായ കഥകളി കലാകാരന്മാർക്ക് സഹായവും ജീവാമൃതവുമാവുകയാണ് ഒരു വാട്സാപ്പ് കൂട്ടായ്മ. കഥകളി കലാകാരനായ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണനും കഥകളി കലാകാരിയായ രഞ്ജിനി നായരും സുഹൃത്ത് അഡ്വ. ദേവീ പ്രസാദും ചേർന്നപ്പോൾ സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന കഥകളി കലാകാരന്മാർക്ക് ഒരു ആശ്വാസമായി മാറുകയായിരുന്നു. ഇതുവരെ 22 ലക്ഷം രൂപയാണ് ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് കൂട്ടായ്മയായ ‘ജീവാമൃതം ചെട്ടികുളങ്ങര’ സഹായധനമായി കഥകളി കലാകാരന്മാർക്ക് നൽകിയത്..

2020 ഏപ്രിൽ 8 ന് സഹായം കൊടുത്ത് തുടങ്ങിയതിനു ശേഷം ഏകദേശം നാനൂറിലധികം കലാകാരന്മാർക്ക് സഹായം ചെയ്യാൻ കഴിഞ്ഞതായി വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. പാര്‍പ്പിടം,ചികിത്സ,അരങ്ങുപരിമിതി,അശരണര്‍,അരങ്ങുവിട്ട ഗുരുനാഥന്മാര്‍,മംഗല്യനിധി, വിദ്യാഭ്യാസ സഹായം തുടങ്ങി ഏറ്റകുറച്ചിലുകള്‍ അനുസരിച്ച് മൂവായിരം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ അർഹർക്ക് നൽകാൻ കൂട്ടായ്മയ്‌ക്ക് കഴിഞ്ഞു. ലോകത്തെ വിവിധ ഭാഗത്തുള്ള കഥകളിയെ സ്നേഹിക്കുന്ന സുമനസ്സുകളാണ് ‘ജീവാമൃതം@ ചെട്ടികുളങ്ങര’യുടെ നട്ടെല്ല്. റഷ്യയിലെ മോസ്കോയിൽ ഇരുന്നു കൊണ്ടാണ് ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണൻ ഈ വാട്സാപ്പ് കൂട്ടായ്മയുടെ ഭാഗമായതും സഹായധനമെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതും.

( ജീവാമൃതത്തിന്റെ സാരഥികൾ – ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണനും രഞ്ജിനി നായരും )

പതിമൂന്ന് വർഷമായി മോസ്കോയിൽ ജോലി ചെയ്യുകയാണ് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ. വേൾഡ് മലയാളി ഫെഡറേഷൻ റഷ്യൻ ഘടകം സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൊറോണ കാലത്ത് റഷ്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന്റെ മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിൽ മസ്‌ക്കറ്റിലെയും പിന്നീട് യുഎഇ ലെയും കഥകളിയരങ്ങുകളിലെ നിറസാന്നിദ്ധ്യമായിരുന്ന കലാകാരിയാണ് പാലക്കാട് പുത്തൂർ നിവാസിയായ രഞ്ജിനി നായർ. വിവിധ എമിരേറ്റ്സുകളിലെ കഥകളി സംഘാടനത്തിലും അരങ്ങിലും ശക്തമായ വനിതാ സാന്നിദ്ധ്യമായിരുന്നു ഈ കലാകാരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, അബുദാബി ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചായിരുന്നു കഥകളി അവതരിപ്പിച്ചിരുന്നത്.

മാവേലിക്കര കോടതിയിലെ അഭിഭാഷകനും എഴുത്തുകാരനും അക്ഷരാ ബുക്ക് സ്റ്റാൾ ഉടമയുമാണ് അഡ്വ, ടി.എൻ ദേവീ പ്രസാദ്..

Tags: Kathakali
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies