ആ കല്ലറയ്ക്കു മുകളില്‍ അവരെഴുതി കൊലയാളി മേരി; ലോകത്തില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട ആന
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആ കല്ലറയ്‌ക്കു മുകളില്‍ അവരെഴുതി കൊലയാളി മേരി; ലോകത്തില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട ആന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 02:44 pm IST
FacebookTwitterWhatsAppTelegram

അവളെ കൊന്ന് കളയണം, അതിനു നിങ്ങള്‍ക്ക് സാധിക്കുകയില്ല എങ്കില്‍ ഇനി ഷോയും നടത്തേണ്ട. നാട്ടുകാരുടെ ആക്രോശത്തിനു മുന്നില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. തൂക്കിക്കൊല്ലാന്‍ ആയിരുന്നു തീരുമാനം. അങ്ങിനെ ആള്‍ക്കൂട്ടത്തില്‍ അവളെ തൂക്കിലേറ്റി ഈ പറയുന്നത് അ ഒരു ആനയെ കുറിച്ചാണ് ചരിത്രത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആനയായ മേരി. അമേരിക്കന്‍ ഐക്യനാടുകളിലെ സ്പാര്‍ക്സ് വേള്‍ഡ് ഫേമസ് ഷോ സര്‍ക്കസിലെ പ്രധാന ആകര്‍ഷണമായിരുന്നു മേരി എന്ന ആന. സര്‍ക്കസ് കൂടാരത്തിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവൾ. സംഗീത ഉപകരണങ്ങള്‍ മേരി അനായാസം കൈകാര്യം ചെയ്യും. ബോളുകള്‍ കൊണ്ട് അമ്മാനമാടും. അവളെ കാണാന്‍ വേണ്ടി മാത്രം സര്‍ക്കസ് കൂടാരത്തില്‍ എത്തുന്നവര്‍ ഏറെയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം എന്തെങ്കിലും ഒരു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് റെഡ് എല്‍ഡ്രഡ്ജ് എന്ന യുവാവ് കൂടാരത്തിലെത്തി. മേരിയെ പരിശീലിപ്പിക്കാനും പരിചരിക്കാനുമുള്ള ചുമതല ഇയാള്‍ക്കു നല്‍കി.

എന്നാല്‍ ഇയാള്‍ക്ക് ആനയെ കൈകാര്യം ചെയ്യാന്‍ അത്ര വശമില്ലായിരുന്നു. 1916 സെപ്റ്റംബര്‍ 12ന് റെഡ് എല്‍ഡ്രഡ്ജ് മേരിയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്തെ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ ഒരു തണ്ണിമത്തന്‍ മേരിയുടെ കണ്ണിലുടക്കി. അവള്‍ അതെടുക്കാന്‍ ശ്രമിച്ചു. ആ സമയം കയ്യിലുണ്ടായിരുന്ന തോട്ടി കൊണ്ട് എല്‍ഡ്രഡ്ജ് മേരിയുടെ ചെവിയില്‍ ആഞ്ഞു കുത്തി. വേദന കൊണ്ട് അവള്‍ പുളഞ്ഞു. വേദന സഹിക്കാനാവാതെ മേരി തിരിഞ്ഞു എല്‍ഡ്രഡ്ജിനെ
തുമ്പികൈയില്‍ എടുത്തു നിലത്തടിച്ചു , ചവിട്ടി . ഇതുകണ്ടു നിന്ന ആളുകള്‍ പ്രകോപിതരായി എല്ലാവരും ആനയെ കൊല്ലണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. കയ്യിലുണ്ടായിരുന്ന കല്ലും കമ്പും ആളുകള്‍ അവള്‍ക്കു നേരെ പ്രയോഗിക്കാന്‍ തുടങ്ങി. അവളുടെ ശരീരത്തില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങി.

ഇതുകണ്ട് സഹിക്കവയ്യാതെ സര്‍ക്കസ് അധികൃതര്‍ മേരിയെ പൊതുജന സമക്ഷം തൂക്കിക്കൊല്ലാമെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം 1916 സെപ്റ്റംബര്‍ 13ന് ടെന്നസിയിലെ യൂനികോയ് കൗണ്ടിയിലെ ക്ലിഞ്ച് ഫീല്‍ഡ് റെയില്‍ വേ യാര്‍ഡില്‍. കാറില്‍ സ്ഥാപിച്ച ക്രെയിന്‍ ഉപയോഗിച്ച് മേരിയെ തൂക്കിലേറ്റി. ആദ്യ ശ്രമത്തില്‍ മേരി ചങ്ങല പൊട്ടി താഴേക്ക് വീണു. ആ സമയം അവള്‍ക്കൊന്നും കുതറിയോടാന്‍  തോന്നിയിട്ടുണ്ടാകും പക്ഷേ. നട്ടെല്ലിനു ക്ഷതമേറ്റ മേരി അനങ്ങാതെ കിടന്നു. അവളെ വീണ്ടും തൂക്കിലേറ്റി. അവിടെ നിരവധി ആളുകള്‍ കൂടിയിരുന്നു. അങ്ങിനെ ലോകത്തില്‍ ആദ്യമായി ഒരു ആനയെ തൂക്കിക്കൊന്നു. അവളെ അടക്കിയ കല്ലറയ്‌ക്കു മുകളില്‍ അവര്‍ എഴുതി കൊലയാളി മേരി.

 

Tags: ELEPHANT
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies