ന്യൂഡൽഹി: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ ദിനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ അർപ്പിച്ചു. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദിനാണ് രാഷ്ട്രപതി സന്ദേശം അയച്ചത്. ബംഗ്ലാദേശ് 50-ാം സ്വാതന്ത്ര്യ ദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ബംഗ്ലാദേശിന് സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു. ബംഗ്ലാദേശിന്റെ പ്രസിഡന്റ് , പ്രധാനമന്ത്രി മറ്റ് ഭരണകർത്താക്കൾ ഏവർക്കും എന്റേയും എന്റെ രാജ്യത്തിന്റേയും ആശംസകൾ. 50-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സുമുഹൂർത്തത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെ എന്നും ആശിക്കുന്നു.’ രാഷ്ട്രപതി തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
ബംഗ്ലാദേശിന്റെ ലിബറേഷൻ യുദ്ധവിജയത്തിന്റെ സുവർണ്ണ ജ്യൂബിലി വർഷം കൂടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒപ്പം ആദരണീയനായിരുന്ന നേതാവ് ബംഗബന്ധു മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി വർഷവുമാണ്. ഇന്ത്യാ സർക്കാറും ബംഗബന്ധുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ച വിവരവും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.
Comments