ദുബായ്: ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗിൽ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ നേടിയ ഏകദിന പരമ്പര ജയമാണ് മുന്നേറ്റത്തിന് സഹായിച്ചത്. പുരുഷന്മാരുടെ ലോകകപ്പ് സൂപ്പർ ലീഗ് പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയോടെ പരാജയപ്പെട്ടെങ്കിലും ഏകദിന ടീം റാങ്കിംഗിൽ ഇംഗ്ലണ്ട് 40 പോയിന്റുകളുമായി മുന്നിൽ തന്നെയാണ്. സൂപ്പർ ലീഗില് ഇംഗ്ലണ്ട് 9 മത്സരങ്ങൾ കളിച്ചതിൽ നാലു ജയവും അഞ്ച് തോൽവിയുമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ ആകെ സൂപ്പർ ലീഗ് മാനദണ്ഡം അനുസരിച്ച് കൊറോണ കാലത്ത് കളിച്ചത് ആറ് മത്സങ്ങൾ മാത്രമാണ്. മൂന്ന് ജയവും തോൽവിയുമാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്‌ക്ക് 29 പോയിന്റാണുള്ളത്.
ഇതുവരെ കളിച്ച മത്സരം വെച്ച് ഇംഗ്ലണ്ടാണ് മുന്നിൽ. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അഫ്ഗാൻ,ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ഇന്ത്യ എന്നിങ്ങനെയാണ് ആദ്യ ഏഴു സ്ഥാനങ്ങൾ. മറ്റ് ടീമുകളായ പാകിസ്താൻ, സിംബാബ്‌വേ, അയർലന്റ്, ശ്രീലങ്ക, നെതർലന്റ്‌സ്, ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ലീഗ് പട്ടിക. കൊറോണ കാരണം വിവിധ രാജ്യങ്ങൾക്കിടയിൽ മത്സരം നടക്കാത്തതാണ് പ്രമുഖ ടീമുകളുടെ പോയിന്റ് വർദ്ധിക്കാതിരിക്കാൻ കാരണം.
2020 ജൂലൈ മുതലാണ് സൂപ്പർ ലീഗ് പോയിന്റുകൾ കണക്കാക്കാൻ തുടങ്ങിയത്. 12 അന്താരാഷ്‌ട്ര ടീമുകളാണ് സൂപ്പർ ലീഗിൽ ഉൾപ്പെട്ടിട്ടുള്ളത്. നെതർലാന്റാണ് അവസാനമായി കൂട്ടിച്ചേർക്കപ്പെട്ട രാജ്യം. സൂപ്പർ ലീഗിൽ ആദ്യ എട്ടിലെത്തുന്നവർ ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ലോകകപ്പിന് ആദിത്യമാരുളുന്നതിനാൽ ഇന്ത്യ നേരിട്ട് തന്നെ ലോകകപ്പിൽ നേടിക്കഴിഞ്ഞു.
Comments