റിയാദ് : കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ ബ്രേവ് ഹാർട്ട് പുരസ്കാരം പ്രഖ്യാപിച്ചു. കൊറോണ കാലത്ത് സാമൂഹികമായും മാനുഷികവുമായ വിഷയങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകർ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. വേർറ്റ്വൽ പ്ലാറ്റ്ഫോമിൽ നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിൽ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഉത്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ ദാസൻ മാഷ് അവാർഡുകൾ പ്രഖ്യാപിച്ചു. ശിഹാബുദ്ധീൻ എസ്പിഎച്ച് മുഖ്യ പ്രഭാഷണം നടത്തി.
Comments