ഒമാൻ ഗാല സെൻ മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ദുഖവെള്ളി ആചരിച്ചു. രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയോടു കൂടി ആരംഭിച്ച ശിശ്രൂഷ 2 മണിയോടു കൂടി അവസാനിച്ചു.ശുശ്രൂഷകൾക്ക് തോമസ് ജോസ് അച്ചൻ നേതൃത്വം നൽകി. കൊറോണ പ്രോട്ടോകോൾ പാലിച്ചുള്ള ശുശ്രൂഷകൾ അയതിനാൽ ഈ വർഷം ജനപങ്കാളിത്തം വളരെ കുറവായിരുന്നു ശനിയാഴ്ച്ച 4.30 ന് ഉയർപ്പ് ശിശ്രൂഷകൾ ആരംഭിക്കും അതോടുകുടി ഈ വർഷത്തെ വിശുദ്ധാചരണത്തിന് സമാപ്തി ആകും. ചടങ്ങുകൾക്ക് ഷിജു ഡാനിയേൽ. ബിനോചാക്കോ. ഷൈനു മനക്കര.തോമസുകുട്ടി. ജീമോൻ.ബിജു. മനോജ്. ജോമോൻ എന്നിവർ നേതൃത്വം നൽകി
Comments