അഴിമതിയുടെ കാര്യത്തിൽ കേരളവും ബംഗാളും ഒരുപോലെ: ഇവിടെ സ്വർണമെങ്കിൽ അവിടെ കൽക്കരിയെന്ന് നിർമ്മല സീതാരാമൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതിയുടെ കാര്യത്തിൽ കേരളവും ബംഗാളും ഒരുപോലെ: ഇവിടെ സ്വർണമെങ്കിൽ അവിടെ കൽക്കരിയെന്ന് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2021, 07:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവിടെ സ്വർണം കടത്തിയെങ്കിൽ അവിടെ കൽക്കരി കടത്താണ്. ബംഗാളിൽ മാർക്‌സിസ്റ്റുകാരെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത അവരുടെ അക്രമവും അഴിമതിയും അതുപോലെ പിന്തുടരുകയാണ്. അവിടെ മമതയെ തോൽപ്പിച്ച് എൻഡിഎ അധികാരത്തിലേറും. ഇതുപോലെയൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നതെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി.

കേരളത്തിൽ അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണെന്നും നിർമ്മല സിതാരാമൻ പറഞ്ഞു. വിജയിക്കാനായി എന്ത് സംഘർഷം സൃഷ്ടിക്കാനും എന്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാനും ഇവർ തയ്യാറാണ്. കേരള ജനത ഈ രണ്ട് മുന്നണികളിൽ നിന്നും രക്ഷപെടാൻ ആഗ്രഹിക്കുന്നു. എൻഡിഎയിൽ അവർ ബദൽ കാണുന്നുണ്ടെന്നും നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പിൽ സൗഹൃദ മത്സരത്തിലാണ്. കോൺഗ്രസ് എൽഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. യാതൊരു വ്യത്യാസവും ഇല്ലാതെ ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു. പാർലമെന്റിൽ ബിജെപിയ്‌ക്ക് കേരളത്തിൽ നിന്നൊരു പ്രതിനിധി പോലുമില്ല. എന്നിട്ടും അതിന്റെ യാതൊരു കുറവും കേന്ദ്രസർക്കാർ വരുത്തിയിട്ടില്ല. അർഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് നൽകുന്നുണ്ട്. ഇത് തിരിച്ചറിയുന്ന കേരള ജനത അതിനാലാണ് എൻഡിഎയിൽ ബദൽ കാണുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനെതിരേയും നിർമ്മല സീതാരാമൻ പ്രതികരിച്ചു. കേസ് അട്ടിമറിയ്‌ക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. തങ്ങൾക്കെതിരെ അന്വേഷണം വരുമ്പോൾ മാർക്‌സിസ്റ്റ് സർക്കാരുകൾ മുമ്പും ഇത്തരം ഗിമ്മിക്കുകൾ കാട്ടിയിട്ടുണ്ട്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റിദ്ധാരണ പടർത്താനാണ് ഇഡിക്കെതിരെ കേസെടുത്തത്. നിയമത്തെ ഭയമുള്ളവരാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags: Kerala 2021nirmalasitaraman
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies