അതിശയിപ്പിക്കുന്ന പല കൗതുകങ്ങളും ഉണ്ട് നമ്മുടെ ഈ പ്രപഞ്ചത്തില്‍. കൂടാതെ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളിലും മനുഷ്യനെ വിസ്മയിപ്പിക്കുന്നതായി പലതുമുണ്ട്. ഇത്തരം കാഴ്ചകള്‍ പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിരിക്കുന്നത് അത്തരത്തിലുളള ഒരു അപൂര്‍വ്വ കാഴ്ചയാണ്. റെയ്ന്‍ഡീര്‍ സെക്ലോണിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റെയ്ന്‍ഡീര്‍ സെക്ലോണ്‍ എന്നത് അധികം ആരും തന്നെ കേട്ടു കാണാന്‍ വഴിയില്ല. റെയ്ന്‍ഡീറുകള്‍ ശത്രുക്കളില്‍ നിന്നും രക്ഷപെടാന്‍ ചുഴലിക്കാറ്റു പോലുയുള്ള ഒരു മാര്‍ഗം സ്വീകരിക്കുന്നു.ഇതാണ് റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് അറിയപ്പെടുന്നത്.
അപൂര്‍വമായ ഈ ദൃശ്യം റഷ്യയിലെ കോല ഉപദ്വീപില്‍ നിന്നും ഫോട്ടോഗ്രാഫറായ ലെവ് ഫെഡോസെയേവ് ആണ് തന്റെ ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആര്‍ട്ടിക്ക് മേഖലകളിലെ ഒരുതരം മൃഗമാണ് റെയ്ന്‍ഡീറുകള്‍. ശത്രുക്കള്‍ അക്രമിക്കാനായി എത്തുമ്പോള്‍ ഈ റെയ്ന്‍ഡീറുകള്‍ കൂട്ടത്തോടെ ഒരു വട്ടത്തില്‍ നടന്നു തുടങ്ങും. കുഞ്ഞുങ്ങളായിട്ടുള്ള റെയ്ന്‍ഡീറുകളായിരിക്കും ഏറ്റവും മധ്യഭാഗത്ത്. പിന്നീട് അതിന് പുറകിലായി പെണ് റെയ്ന്‍ഡീറുകള്‍ വട്ടത്തില്‍ നടന്നു തുടങ്ങും. ഏറ്റവും ഒടുവില്‍ ആണ് റെയ്ന്ഡീറുകളും നടന്നു തുടങ്ങും.
ഇങ്ങനെ അവ വട്ടത്തില്‍ നടന്നു നീങ്ങി കൊണ്ടിരിക്കുന്നതിനാല്‍ ശത്രുക്കള്‍ക്ക് ഇവയെ ഉന്നം വെച്ച് പിടിക്കാന്‍ സാധിക്കില്ല. ദൂരെ നിന്നും നോക്കുമ്പോള്‍ ഇവരുടെ നടത്തം ചുഴലിക്കാറ്റ് പോലെയാണ് കാണുമ്പോള്‍ തോന്നുക. അതുകൊണ്ടാണ് ഇവയെ റെയ്ന്‍ഡീര്‍ സൈക്ലോണ്‍ എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ന്യൂജഴ്സിയിലെ ഹോബോക്കിനില് നിന്നുമ നടപ്പാതയില്‍ നിറയെ കെട്ടുപിണഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് കൂറ്റന്‍ മണ്ണിരകളുടെ ചുഴലിയും വൈറലായിരുന്നു.
Comments