കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ വീണ്ടും തൃണമൂൽ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. കൂച്ച് ബീഹാറിൽ വൈകീട്ടോടെയായിരുന്നു സംഭവം.
സിതാൽകുച്ചിയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. വഴിയരികിൽ പതിയിരുന്ന തൃണമൂൽ പ്രവർത്തകർ വാഹനത്തിന് നേരെ ബോംബുകളും കല്ലുകളും എറിയുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.
ദിലീപ് ഘോഷിന്റെ തോളിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് പ്രദേശത്ത് പോലീസുകാർ ഉണ്ടായിരുന്നില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി നേതാക്കൾക്കെതിരായ തൃണമൂൽ ആക്രമണം തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബിജെപി ബിജെപി ദേശീയ നേതാവ് സയ്യിദ് ഷാനവാസ് ഹുസൈനെയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു.
ജെ.പി നദ്ദയുടെ ബംഗാൾ സന്ദർശനത്തിനിടെയും ദിലീപ് ഘോഷിനെതിരെ തൃണമൂൽ ആക്രമണം നടന്നിരുന്നു.
Comments