തിരുവനന്തപുരം : ആശങ്കകൾക്കും അനിശ്ചിതത്ത്വത്തിനുമൊടുവിൽ എസ്എസ്എൽസി ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം. ഓൺ ലൈൻ ക്ലാസ്സുകളിലൂടെയുള്ള പഠനത്തിന് ശേഷം പരീക്ഷയെത്തുമ്പോള്‍ ആത്മ വിശ്വാസിത്തിലാണ് വിദ്യാർത്ഥികൾ.
കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. വിദ്യാർത്ഥികള്‍ മാസ്ക് ധരിക്കണം. ഹാൻഡ് സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം, ഇത് രണ്ടും അധ്യാപകര്‍ ഉറപ്പ് വരുത്തണം. തെർമൽ സ്കാനിങ്ങിനു ശേഷമാണ് എല്ലാ വിദ്യാർത്ഥികളേയും ക്ലാസിലേക്ക് പ്രവേശിപ്പിച്ചത്. ഒരു ക്ലാസിൽ 20 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഒരു ബെഞ്ചിൽ രണ്ട് വീതം കുട്ടികൾ നിശ്ചിത അകലത്തിൽ. കൊറോണ ആശങ്കകൾക്കിടയിലും വിദ്യാർത്ഥികൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി അധ്യാപക രക്ഷകര്‍ത്തൃ സമിതിയും സജീവമായി രംഗത്തുണ്ട്. കൊറോണ രോഗലക്ഷണമുള്ളവർക്ക് പ്രത്യേക പരീക്ഷാമുറികളും സജ്ജമാക്കിയിട്ടുണ്ട്.
Comments