ന്യൂഡൽഹി : ഒന്നാം വർഷ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾക്കും, യുദ്ധ സമാന സാഹചര്യങ്ങളിൽ മരിച്ച ജവാന്മാരുടെ വിധവകൾക്കും ആശ്രിതർക്കും നൽകിവരുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുൻ കേന്ദ്ര സായുധ സേനാനികളുടെ വിധവകൾ, ആശ്രിതർ, യുദ്ധത്തിലോ, തെരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത മുൻ സൈനികരുടെ വിധവകൾ, ആശ്രിതർ, ധീരതക്കുള്ള പുരസ്കാരം നേടിയവരുടെ ആശ്രിതർ തുടങ്ങിയവർക്ക് 2020-21 വർഷത്തെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലായ www.scholorship.gov.in വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഏപ്രിൽ 15 ആണ് അവസാന തിയതി.
എഞ്ചിനീയറിംഗ്, മെഡിസിൻ, ഡന്റൽ, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി ഫാർമ, ബിഎസ്സി (നഴ്സിംഗ്, അഗ്രികൾച്ചർ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ആദ്യമായി പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത. പ്രവേശന യോഗ്യതയിൽ (10/ +2/ഡിപ്ലോമ /ബിരുദം ) 60 ശതമാനം മാർക്ക് നേടിയിരിക്കണം.
ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് വരെയാണ് സ്കോളർഷിപ്പ് ലഭിക്കുക. പെൺകുട്ടികൾക്ക് മാസത്തിൽ 3,000 രൂപ എന്ന തോതിൽ വർഷത്തിൽ 36,000 രൂപയും ആൺകുട്ടികൾക്ക് 2,500 എന്ന തോതിൽ 30,000 രൂപയും ആണ്ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്കും മറ്റു നിബന്ധനകൾക്കും, 011-23063111 എന്ന നമ്പറിലോ എന്ന [email protected] എന്ന മെയിലിലോ ബന്ധപ്പെടാം.
Comments