കാലില്‍ നീരു വയ്ക്കാറുണ്ടോ.... എന്നാല്‍ അറിഞ്ഞിരിക്കണം അതിനു പുറകിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലില്‍ നീരു വയ്‌ക്കാറുണ്ടോ…. എന്നാല്‍ അറിഞ്ഞിരിക്കണം അതിനു പുറകിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2021, 09:54 pm IST
Facebook
Twitter
WhatsAppTelegram

പല അസുഖങ്ങളുടേയും ലക്ഷണങ്ങള്‍ നമ്മുടെ ശരീരം തുടക്കത്തിലേ കാണിച്ചു തുടങ്ങും. എന്നാല്‍ അതൊന്നും തന്നെ മനസ്സിലാക്കുകയോ അതിനു വേണ്ട ചികിത്സ നടത്തുകയോ നാം ചെയ്യാറില്ല. പല രോഗങ്ങളും തുടക്കത്തിലേ കണ്ടെത്തി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പരിഹരിയ്‌ക്കാന്‍ എളുപ്പമാണ്. ഇതിന് കഴിയാതെ വരുമ്പോഴാണ് പല അസുഖങ്ങളും ഗുരുതരമാകുന്നത്. ഇത്തരത്തില്‍ ഒന്നാണ് കാലിലെ നീര്.

കാലിലെ നീര് അല്‍പം പ്രായമായാല്‍ പലര്‍ക്കുമുണ്ടാകും. ഇതല്ലാതെ ഗര്‍ഭാവസ്ഥയിലും ഇതു കാണാം. നിസാര ആരോഗ്യ പ്രശ്നങ്ങളല്ലാതെ ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണിത്. കാലിലെ നീരിന് പുറകിലെ ആ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തിരിച്ചറിയാം. കാലിലെ നീരിന് പുറകിലെ പ്രധാന കാരണം കാലില്‍ വെള്ളം വന്നടിഞ്ഞു കൂടുന്ന അവസ്ഥയാണ്. ഇതിനാകട്ടെ, കാരണങ്ങള്‍ പലതാണ്. എഡിമ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്‌ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫ്ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്.

ഹൃദയ പ്രശ്നങ്ങള്‍ ഇതിന് ഒരു കാരണമാകാറുണ്ട്. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ.ഇതിനൊപ്പം ചുമ, ക്ഷീണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്‌ക്കു പമ്പു ചെയ്യാതിരിയ്‌ക്കുമ്പോഴാണ് കാലില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്.

വൃക്ക അഥവാ കിഡ്നികള്‍ക്കുണ്ടാകുന്ന തകരാറു കാരണവും ഇത്തരത്തില്‍ കാലുകളില്‍ നീരുണ്ടാകും. കിഡ്നിയ്‌ക്ക് അനാവശ്യവസ്തുക്കളും അധികം വരുന്ന വെള്ളവുമൊന്നും തന്നെ നീക്കം ചെയ്യാന്‍ സാധിയ്‌ക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇത്, കൈ കാലുകളിലും ദേഹത്തുമെല്ലാം നീരായി വരും. മുഖത്തും ഇതുണ്ടാകും. അമിത ദാഹം, തളര്‍ച്ച, ശ്വാസംമുട്ട്, മുറിവ്, ബ്ലീഡിംഗ്, എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.

ഇതിനു പുറമേ ഞരമ്പുകള്‍ തടിച്ചു വീര്‍ക്കുന്നതും കാലില്‍ നീരുമെല്ലാം വെരിക്കോസ് വെയിനുകള്‍കാലിലുണ്ടാക്കുന്ന മറ്റൊരു അവസ്ഥയാണ്. ഏറെ നേരം ഇരുന്നാലോ നിന്നാലോ കാല്‍ വേദന, ചര്‍മം വരണ്ടതാകുക, മുറിവുകള്‍ ചര്‍മത്തിന് നിറ വ്യത്യാസം, എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിന്റെ രക്തം പമ്പിംഗ് കുറയുന്നത് തന്നെയാണ് ഇതിന് കാരണമാകുന്നത്. ഇതൊന്നുമല്ലാതെ സന്ധിവാതം കാരണവും ഇതുണ്ടാകാം. ഇത് ദ്രാവകം കെട്ടിക്കിടുന്നതല്ല. നീരു തന്നെയാണ്.

വാതത്തിന്റെ തന്നെ പല വിഭാഗങ്ങളിലും ഈ ലക്ഷണം കണ്ടു വരുന്നു.കൈ കാല്‍ മുട്ടുകളിലെ നീരാണ് ഇതിന് പ്രധാന കാരണമായി വരുന്നത്. തൈറോയ്ഡ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ഇത്തരം നീരുണ്ടാകാം. ഇതിനു പുറമേ മസില്‍ ഉളുക്ക്, എല്ലിനുണ്ടാകുന്ന മുറിവ് എന്നിവയെല്ലാം കാലില്‍ നീരിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാവുന്നവയാണ്. കയ്യോ കാലോ ഒടിയുമ്പോഴും ഇത്തരം അവസ്ഥകളുണ്ടാകും.

Tags: health problems
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies