തെലുങ്ക് സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അര്ജുന് നായകനാകുന്ന പുഷ്പ ടീസര്‍ നിറഞ്ഞാടുകയാണ്. യൂട്യൂബില്‍ തരംഗമായി മാറിയ പുഷ്പ ടീസര്‍ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടത് മുപ്പത്തിയെട്ട് ദശലക്ഷത്തിലേറെ ആളുകളാണ്.
792 കെയിലേറേ ലൈക്കുകളും ടീസറിന് ലഭിച്ചിരുന്നു. ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയായി പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ മാറി.’പുഷ്പ രാജ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാരക്ടര്‍ ടീസര്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യൂട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ്. രണ്ടാം സ്ഥാനമാണ് ടീസര്‍ ട്രെന്റിംഗ് ലിസ്റ്റില്‍ നേടിയിരിക്കുന്നത്.
രാജമൗലി ചിത്രങ്ങളായ ആര്. ആര്. ആര്, ബാഹുബലി എന്നിവയുടെയും ബോളിവുഡ് ചിത്രങ്ങളായ രാധേ ശ്യാമിന്റെയെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തത്. 24 മണിക്കൂറിനുള്ളില്‍ കണ്ട ഏറ്റവും മികച്ച 5 ടീസറുകളുടെ പട്ടികയില്‍ പുഷ്പയുടെ ടീസറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 13 നാണ് പുഷ്പ റിലീസ് ചെയ്യുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതവും. മിറോസ്ല കുബ ബ്രോസെക് ക്യാമറയും, കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
Comments