അടിച്ചു തകർത്ത് സഞ്ജു; നായക വേഷത്തിൽ സെഞ്ച്വറി; അവസാന നിമിഷം വിജയം പിടിച്ചുവാങ്ങി പഞ്ചാബ് 
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടിച്ചു തകർത്ത് സഞ്ജു; നായക വേഷത്തിൽ സെഞ്ച്വറി; അവസാന നിമിഷം വിജയം പിടിച്ചുവാങ്ങി പഞ്ചാബ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2021, 01:39 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിലെ ആദ്യ മലയാളി നായകന്റെ തൊപ്പിയണിഞ്ഞിറങ്ങിയ സഞ്ജു സാംസൺ പ്രതീക്ഷ വിഫലമാക്കിയില്ല. അവസാന പന്തിൽ പഞ്ചാബ് കിംഗ്സ് വിജയം തട്ടിപ്പറിച്ചെങ്കിലും സഞ്ജു കളം നിറഞ്ഞു നിന്ന് മലയാളികളുടെ അഭിമാനമായി. 63 പന്തിൽ നിന്ന് 119 റൺസ് നേടിയ സഞ്ജു ഈ ഐ പി എൽ എഡിഷനിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സ്വന്തം പേരിൽ കുറിച്ചത്.

മുംബെെ വാങ്ക്ഡെ സ്റ്റേഡിയത്തിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ വിജയത്തിന്റെ പടിവാതിലിൽ  നാല് റൺസിന് രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടി വന്നു. പഞ്ചാബ് ഉയർത്തിയ 222 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് സഞ്ജുവിന്റെ സെഞ്ച്വറി മികവിലും 217 റൺസേ നേടാനായുള്ളൂ. നായകനായി നിയോഗിച്ച ടീം മാനേജ്മെന്റ് തീരുമാനം ശരിവെക്കുന്നതായിരുന്നു സഞ്‌ജുവിന്റെ അവസരോചിത പ്രകടനം.

ഏഴ് സിക്സറുകളും 12 ഫോറുകളും അടക്കമായിരുന്നു  സഞ്ജുവിന്റെ  ഇന്നിംഗ്സ്. പ്രതീക്ഷ പുലർത്തിയ താരങ്ങൾ നിരാശപ്പെടുത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ പ്രകടനമെന്നതും ശ്രദ്ധേയം. 13 പന്തിൽ നിന്ന് 25 റൺസെടുത്ത് ജാേസ് ബട്ലറും 15 പന്തിൽ നിന്ന് 23 റൺസെടുത്ത് ശിവം ദുബെയും സഞ്ജുവിന് ശക്തമായ പിന്തുണ നൽകാൻ ശ്രമിച്ചു.

ഐപിഎല്ലിൽ സഞ്ജുവിന്റെ മൂന്നാം സെഞ്ച്വറിയാണിത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ 2000 റൺസ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായും സഞ്ജു ഇതോടെ മാറി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറിൽ 221 റൺസ് നേടിയത്. ഓപ്പണർ ആയി ഇറങ്ങി 91 റൺസ് നേടി അവസാന ഓവർ വരെ ക്രീസിൽ നിന്ന നായകൻ കെ എൽ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകളിൽ നിന്നാണ് രാഹുൽ 91 റൺസ് എടുത്തത്. ഏഴ് ഫോറും അഞ്ച് സിക്സറുകളും രാഹുലിന്റെ ബാറ്റിൽ നിന്ന് പിറന്നു. ക്രിസ് ഗെയ്ൽ (28 പന്തിൽ 40 ) , ദീപക് ഹൂഡ ( 28 പന്തിൽ 64 ) എന്നിവർ രാഹുലിന് ഉറച്ച പിന്തുണ നൽകി.

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് രണ്ട് വിക്കറ്റുകളെടുത്തു. പഞ്ചാബിന് വേണ്ടി അർഷ് ദീപ് സിംഗ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies