യു.എ.ഇയിലെ ഹൈപ്പർമാർക്കറ്റുകളിലും പഴംപച്ചക്കറി കടകളിലും തുണിക്കടകളിലും നാട്ടിലെ പോലെ തന്നെ വിഷു ആഘോഷിക്കാൻ വേണ്ടുന്നതെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുടുംബങ്ങളും ബാച്ലേഴ്സും അടക്കം ആഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. കണിക്കൊന്നയും,കണിവെള്ളരിയും,ചക്കയും,തൂശനിലയും മുതൽ കൈത്തറിയുടെയും, പവർലൂമിന്റെയും സ്വർണ്ണ, വെള്ളി കസവുള്ള മുണ്ടുകളും സാരികളും ചുരിദാറുകളുമെല്ലാം ദിവസങ്ങൾക്ക് മുൻപ് തന്നെ നാട്ടിൽ നിന്നും എത്തിയിരുന്നു.വിഷുവിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിരവധി മലയാളികളാണ് വിഷു അഘോഷിക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും ഒമാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുമെല്ലാം പച്ചക്കറികളെത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികളാണ് മാർക്കറ്റിൽ ഏറ്റവും കൂടുതൽ എത്തിയിയിട്ടുള്ളത്
Comments