റമദാനിൽ ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 12 വരെ സർവീസ് ഉണ്ടായിരിക്കും. വ്യാഴാഴ്ച പുലർച്ചെ 5 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ രാത്രി ഒന്നുവരെയുമാണ് ട്രെയിനുകൾ ഓടുക. ഗ്രീൻ ലൈനിൽ സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെയാണ് സർവീസ് നടത്തുക. വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും ട്രെയിനുകൾ ഓടും. ട്രാം സർവീസ് സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി ഒന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി ഒന്നു വരെയുമായിരിക്കും പ്രവർത്തിക്കുക .ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ പുലർച്ചെ 4.29 മുതൽ രാത്രി 12.29 വരെയും, അൽ ഗുബൈബ സ്റ്റേഷൻ പുലർച്ചെ 4.16 മുതൽ രാത്രി ഒന്നുവരെയും . സത് വ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകൾ പുലർച്ചെ 4.45 മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. വാട്ടർബസുകൾ മറീന മാൾ,മറീന വോക്, മറീന ടെറസ് സ്റ്റേഷനുകളിൽ നിന്ന് സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10.25 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12.25 വരെയും സർവീസ് നടത്തും.സാധാരണ കാർ പാർക്കിങ്ങുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6വരെയും രാത്രി 8 മുതൽ 12 വരെയും പാർക്കിങ് നിരക്ക് നൽകണം . ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ എല്ലാ സമയത്തും നിരക്ക് ഈടാക്കും .
Comments