‘ഹൃദയ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന് ,ദര്‍ശന രാജേന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ മൂന്നു പേരും ഉള്‍പ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ലോഞ്ച് ചെയ്തത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം എത്തുന്ന വിനീത് ശ്രീനിവാസന് ചിത്രമാണ് ഹൃദയം. ഈ മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായിരുന്നു.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചു വരവാണ് ഈ ചിത്രം എന്നത് ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. നാല്പത്തി രണ്ട് വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചു വരുന്ന മെറിലാന്‍ഡിന് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചമയം ഹസന് വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം, അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി എന്നിവര്‍ നിര്‍വ്വഹിച്ചു. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയത്.
Comments