ഇസ്ലാമാബാദ്: ഏഷ്യൻ രാജ്യങ്ങളിലെ കൊറോണ രണ്ടാം ഘട്ട വ്യാപനത്തിലെ യാത്രാ വിലക്കിൽ ബ്രിട്ടനെതിരെ പാക് മന്ത്രിയുടെ രൂക്ഷ വിമർശനം . ഇന്ത്യയിൽ നിന്നുള്ള യാത്രപോലും നിരോധിച്ചതിന് പിന്നാലെയാണ് ബ്രിട്ടൻ പാകിസ്താനിൽ നിന്നുള്ളവരേയും വിലക്കിയത്. ഇതിനെതിരെയാണ് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഡോ.ഷെറീൻ മസാരി രംഗത്തെത്തിയത്.
പാകിസ്താനോട് കാണിക്കുന്നത് തികച്ചും മനുഷ്യത്വമില്ലായ്മയാണ്. പാക് വംശജരായ ബ്രിട്ടീഷ് പൗരന്മാരേയും യാത്രചെയ്യാൻ അനുവദിക്കാത്തത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഷെറീൻ ആരോപിച്ചു.
പാകിസ്താനെ അപമാനിച്ചിരിക്കുകയാണ്. നിർബന്ധിത ക്വാറന്റൈനിൽ കഴിയാൻ പോലും 1750 പൗണ്ട് വാടക ഹോട്ടലുകളിൽ കൊടുക്കേണ്ട അവസ്ഥ തികച്ചും അപലപനീയമാണ്. പാകിസ്താനികളാണെന്ന ഒറ്റ കാരണത്താലാണ് ഈ അനീതിയെന്നും ഷെറീൻ ചൂണ്ടിക്കാട്ടി.
Comments