ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂരിന് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം കൊറോണ പരിശോധനയ്ക്ക് വിധേയനായത്. പരിശോധനാ ഫലം ബുധനാഴ്ച വൈകീട്ടോടെയാണ് ലഭിച്ചത്. തരൂരിന് പുറമേ സഹോദരിയ്ക്കും, 85 വയസ്സുള്ള മാതാവിനും കൊറോണ സ്ഥിരീകരച്ചിട്ടുണ്ട്. ഇരുവരും കാലിഫോർണിയയിൽ ആണ്. വാക്സിനേഷന്റെ ഭാഗമായി ഇരുവരും ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചിരുന്നു.
രോഗ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമല്ലെന്ന് തരൂർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രജ്ഞൻ ചൗധരിയുടെ കൊറോണ പരിശോധനാ ഫലവും പോസിറ്റീവ് ആയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിൽ പോകുകയാണെന്നും, കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ചൗധരി അറിച്ചു.
Comments