ഹൈദരാബാദ് : അഞ്ജനാദ്രിയെ ഭഗവാൻ ഹനുമാന്റെ ജന്മ സ്ഥലമായി പ്രഖ്യാപിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനം. ദേവസ്ഥാനത്തിന്റെ ഭാഗമായി പ്രൊഫ. മുരളീധര ശർമ്മയാണ് പ്രഖ്യാപനം നടത്തിയത്.
ദക്ഷിണേന്ത്യയിൽ ശ്രീ ആഞ്ജനേയ സ്വാമി എന്ന് അറിയപ്പെടുന്ന ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം അഞ്ജനാദ്രിയാണ്. ശാസ്ത്രീയ, ഐതിഹ്യ, സ്മാരക തെളിവുകളിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. പുരാതന സാഹിത്യം, ശിലാലിഖിതം, ചരിത്രം എന്നിവയിൽ നിന്നും സമിതിയ്ക്ക് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മുരളീധര ശർമ്മ വ്യക്തമാക്കി.
പ്രഖ്യാപന ചടങ്ങിൽ ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർമാരായ കെ.എസ് ജവഹാർ റെഡ്ഡി, അഡീഷണൽ എക്സ്ക്യൂട്ടീവ് ഓഫീസർ എ.വി ധർമ്മ റെഡ്ഡി എന്നിവർ പങ്കെടുത്തു. ദേവസ്ഥാനത്തിന്റെ 20 പേജുകളുള്ള ശ്രീ ആഞ്ജനേയസ്വാമി വരി ജന്മസ്ഥലം തിരുമലലോനി അഞ്ജനാദ്രി എന്ന ബുക്കലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു.
തിരുമലയിലെ പ്രധാന ഏഴ് മലനിരകളിൽ ഒന്നാണ് അഞ്ജനാദ്രി.തിരുപ്പതി ക്ഷേത്രത്തിൽ നിന്നും അഞ്ച് കിലോ മീറ്റർ വടക്ക് മാറിയാണ് അഞ്ജനാദ്രി
Comments