ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിനായുള്ള രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും. മെയ് ഒന്ന് മുതലാണ് ഇവർക്ക് വാക്സിൻ നൽകുക. കൊവിൻ പോർട്ടലിലൂടെയാണ് രജിസ്ട്രേഷനെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി സിഇഒ ആർഎസ് ശർമ്മ അറിയിച്ചു.
കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് പ്രകാരമാകും വാക്സിൻ ലഭിക്കുക. വാക്സിൻ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോർട്ടലിൽ തെരഞ്ഞെടുക്കാൻ സാധിക്കും. നിലവിൽ രാജ്യത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും കൊറോണ മുന്നണി പോരാളികൾക്കുമാണ് വാക്സിൻ നൽകുന്നത്.
കൊവാക്സിനും കൊവിഷീൽഡിനും പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments