തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന മിനി ലോക്ഡൗൺ നീട്ടിയേക്കും. നിലവിൽ ഒൻപത് വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് സാദ്ധ്യത.
15-ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള സാദ്ധ്യതകൾ പരിശോധിച്ചത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.
ഞായറാഴ്ച വരെ രോഗ തീവ്രത കുറയുന്നില്ലെങ്കിൽ ഒരാഴ്ചത്തേയ്ക്ക് സംസ്ഥാനം സമ്പൂർണമായി അടിച്ചിടുന്നതിനെ കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ തുടരും.
Comments