ലോകത്തിലെ ഏറ്റവും വില കൂടിയ ടെസ്ല രംഗത്ത്. 24 കാരറ്റ് സ്വര്‍ണത്തില്‍ കുളിച്ചാണ് ടെസ്ല പുറത്തിറക്കിയിട്ടുളളത്. പ്രീമിയം ലോഹങ്ങള്‍ ഉപയോഗിച്ച് ഐഫോണുകളും മറ്റും പരിഷ്ക്കരിക്കുന്നതിന് അറിയപ്പെടുന്ന കാവിയാര്‍ എന്ന കമ്പനിയാണ് ടെസ്ല മോഡല്‍ ട -നെ 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് സുന്ദരമാക്കി മാറ്റിയിരിക്കുന്നത്. ബ്ലാക്ക് ഗോള്‍ഡ് കോമ്പിനേഷന്‍ വാഹനത്തിന് തിളക്കമാര്‍ന്ന രൂപം നല്കുന്നു.
കാവിയാര്‍ വെബ്സൈറ്റില്‍ പരിഷ്കരിച്ച ടെസ്ല മോഡല്‍ ട കാറിന് മോഡല്‍ എക്സലന്‍സ് 24ഗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ല്, സൈഡ് സ്കേര്‍ട്ടുകള്‍, ബമ്പറുകള്‍, മിററുകള്‍ എന്നിവ ശുദ്ധമായ സ്വര്‍ണ്ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.സ്പോക്കുകളിലെ സ്മൂത്ത് 24 കാരറ്റ് ഫിനിഷ് ആരാധകരുടെ കണ്ണുകളെ വിദൂരത്തുനിന്നും ആകര്‍ഷിക്കും. രണ്ട് കാവിയാര്‍ സ്വര്‍ണ്ണ കിരീടങ്ങള്‍ ബോണറ്റിലും പിന് ബമ്പറിലും നല്കിയിരിക്കുന്നു.
ഇലക്ട്രിക് കാറിന്റെ 24 കാരറ്റ് ഗോള്‍ഡ് പ്ലേറ്റിംഗ് ഇരട്ട ഇലക്ട്രോപ്ലേറ്റിംഗ് സാങ്കേതികത ഉപയോഗിച്ചാണ് ചെയ്യുന്നത്. കാറിന് 1.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും, മണിക്കൂറില്‍ 124 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ്പ് സ്പീഡ്.
Comments