പലവിധത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ നാം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കും, അത്തരത്തില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത്. യൂറിക് ആസിഡ് കൂടുന്നത് പലരും സന്ധികളിലോ കാലിലോ വരുന്ന നീര്, വേദന തുടങ്ങിയ കാര്യങ്ങള്‍ മാത്രമെന്നു കരുതി നിസാരവല്ക്കരിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കുന്നത് അത്ര നിസാരമായി എടുക്കേണ്ട ഒന്നല്ല. ഇത് വര്‍ദ്ധിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കിഡ്നിയുടെ ആരോഗ്യത്തിനുമൊന്നും തന്നെ നല്ലതല്ല. ഇത് രക്തക്കുഴലുകളില്‍ തടസമുണ്ടാക്കുന്നു. മസിലുകള്‍ നല്ല രീതിയില്‍ ചലിയ്ക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
ഗ്ലൂക്കോസ് ശരീരത്തില്‍ അധികമെങ്കില്‍ യൂറിക് ആസിഡ് കൂടാന്‍ സാധ്യതയേറെയാണെന്ന് പറയപ്പെടുന്നു .. ഇതു പോലെ ഹൈ കലോറി ഡയറ്റും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കൂടുതല്‍ കൊഴുപ്പുള്ളവ എന്നതില്‍ ഇറച്ചി പോലുളളവ ഒഴിവാക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതു മാത്രമല്ല, അരിയും ഗോതമ്പും കിഴങ്ങു വര്‍ഗങ്ങളുമെല്ലാം തന്നെ നിയന്ത്രിക്കേണ്ട ഭക്ഷണങ്ങളില്‍ പെടുന്നു. യൂറിക് ആസിഡ് കൂടിയാല്‍ ലിവറിനും പ്രശ്നമുണ്ടാകും. ഇതു പോലെ കൊളസ്ട്രോള്‍ തോതും പ്രധാനമാണ്. ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ഏറ്റവുമധികം ദോഷം വരുത്തുന്നത് ഗ്ലൂക്കോസാണ്.
അരി, ഗോതമ്പ്, കിഴങ്ങു വര്‍ഗം എന്നിവയില്‍ ഗ്ലൂക്കോസ് കൂടുതലാണ്. ഇതിനാല്‍ തന്നെ യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ കുറയ്ക്കണം. ഇറച്ചി, മുട്ട, മീന്‍, ഇലക്കറി, പച്ചക്കറി എന്നിവയില്‍ കുറവാണ്. യൂറിക് ആസിഡ് കുറയ്ക്കണമെങ്കില്‍ ഗ്ലൂക്കോസ്, ഹൈ കലോറി ഭക്ഷണങ്ങള്‍ കുറയ്ക്കുക തന്നെ വേണം. അതല്ലാതെ ഈ ശീലം തുടര്‍ന്ന് ബാക്കിയെന്തു മുന്‍കരുതലുകള്‍ എടുത്താലും കാര്യമില്ല. ഇതു പോലെ ശരീരത്തിന്റെ ഉയരത്തിന് ആനുപാതികമായ തൂക്കം മതി. തൂക്കം കൂടുന്നത് പ്രശ്നമുണ്ടാക്കുന്നു. യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും കേടുണ്ടാകും. പല തരത്തിലെ സ്ട്രോക്കുകള്‍ക്കും ഇത് കാരണമാകാറുണ്ട്.
Comments