തായ്‌വാനെ പ്രോത്സാഹിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം: അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി വീണ്ടും ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തായ്‌വാനെ പ്രോത്സാഹിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം: അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നല്‍കി വീണ്ടും ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 09:36 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: സ്വതന്ത്രപരമാധികാര പ്രഖ്യാപനം നടത്തി മുന്നേറുന്ന തായ്‌വാന് വേണ്ടിയുള്ള അമേരിക്കയുടെ ഇടപെടലിനെതിരെ വീണ്ടും ചൈന. എത്രയും വേഗം തായ്‌വാനെ പിന്തുണയ്‌ക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഇതൊരു മുന്നറിയിപ്പായി കാണണമെന്ന ഭീഷണിയുടെ സ്വരമാണ് ചൈനയുടെ പ്രസ്താവനയിലുള്ളത്. ലോകാരോഗ്യസംഘടനയില്‍ തായ്‌വാന് ലഭിച്ചിരിക്കുന്ന പ്രമുഖ സ്ഥാനത്തെ അമേരിക്ക ഔദ്യോഗികമായി പിന്തുണച്ചതോടെയാണ് ബീജിംഗ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന വന്നത്.

‘ലോകാരോഗ്യ സംഘടനയുടെ നിരീക്ഷക രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌വാനെ ഉള്‍പ്പെടുത്തിയ നയത്തെ ബീജിംഗ് ശക്തമായി എതിര്‍ക്കുന്നു. ചൈനയുടെ ഭാഗമായിരിക്കേ സ്വതന്ത്ര്യരാജ്യമാണെന്ന് മറ്റുള്ളവര്‍ ധരിക്കുന്നത് വസ്തുതാപരമായി വലിയ തെറ്റാണ്. ഇത് ലോക വേദികളില്‍ നിരന്തരം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അമേരിക്കന്‍ സറ്റേറ്റ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും തായ്‌വാന് വേണ്ടി നടത്തിയിരിക്കുന്ന പ്രസ്താവനയെ എതിര്‍ക്കുന്നു. ചൈനയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ഒരു ചെറു പ്രദേശം നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നതാണ് അമേരിക്കയുടെ നയം. ഈ ശ്രമത്തെ ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുകയും തള്ളുകയും ചെയ്യുന്നു.’ ബീജിംഗ് വിദേശകാര്യവക്താവ് ഹുവാ ചുംഗ്നിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

ചൈനയുടെ പൊതുതാല്‍പ്പര്യത്തെ എതിര്‍ക്കാനോ തടയാനോ തായ്‌വാന് യാതൊരു വിധ അധികാരവും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത്തരം ശ്രമങ്ങളോട് ഒരു വിട്ടുവീഴ്ചയു മില്ലാത്ത സമീപനം സ്വീകരിക്കുമെന്നും ചുംഗ്നിംഗ് പറഞ്ഞു.

എന്നാല്‍ ലോകാരോഗ്യസംഘടനയുടെ കാഴ്ചപ്പാടില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് തായ്‌വാന്‍. കൊറോണ മഹാമാരി സമയത്തെ തായ്‌വാന്‍ ഗവേഷണ രംഗത്ത് നല്‍കിയ സേവനം ഏവരും തിരിച്ചറിയുന്നു. അതിനാല്‍ തന്നെ തായ്‌വാന് നല്‍കിയിരിക്കുന്ന സ്ഥാനം തികച്ചും നീതികരിക്കത്തക്കതാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അഭിനന്ദന സന്ദേശമായി പറഞ്ഞിരുന്നു.

Tags: US-chinaTAIWAN-CHINA
Share
Tweet
SendShare

More News from this section

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies