ലിനീ ,.നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും.....; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്റെ കുറിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലിനീ ,.നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…..; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 06:01 pm IST
Facebook
Twitter
WhatsAppTelegram

കടന്നു പോകുന്ന ഓരോ നഴ്‌സസ് ദിനത്തിലും മലയാളി മറക്കാത്ത ഒരു മുഖമുണ്ട്, സിസ്റ്റര്‍ ലിനി.  കോഴിക്കോട് നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധിച്ച് സിസ്റ്റര്‍ ലിനിയുടെ ജീവന്‍ നഷ്ടമായത്. ജീവിതത്തില്‍ ആദ്യമായി ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അനുഭവം നഴ്‌സസ് ദിനത്തില്‍ പങ്കുവച്ച്, അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍. സ്റ്റോണ്‍ ശസ്ത്രക്രിയയ്‌ക്കായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സജീഷ്. സര്‍ജറിക്കിടയില്‍ നഴ്‌സുമാരുടെ ആത്മസമര്‍പ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി എന്നും ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു എന്നും സജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

സജീഷ് പുത്തൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

അന്താരാഷ്‌ട്ര നഴ്‌സസ് ദിനം, ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്‌ക്ക് സര്‍വ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നേഴ്‌സസ് ദിന ആശംസകള്‍. ജീവിതത്തില്‍ ആദ്യമായി, ഒരു സ്റ്റോണ്‍ സര്‍ജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. സര്‍ജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങള്‍ ഈ അവസരത്തില്‍ പങ്കുവെയ്‌ക്കുന്നു. ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വന്നതുമുതല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ: വിനീത് സാര്‍ കാട്ടിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരുടെ പ്രത്യേകശ്രദ്ധയും സ്‌നേഹവും അനുഭവിക്കുകയുണ്ടായി. ആദ്യമായൊരു സര്‍ജറിയെനേരിടുന്ന എല്ലാ ടെന്‍ഷനുമുണ്ടായിരുന്നു.തിയേറ്ററില്‍ പ്രവേശിപ്പിച്ച ഉടനെ നേഴ്‌സുമാര്‍ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്‌നേഹ സംഭാഷണങ്ങള്‍ക്കിടയില്‍ ലിനിയുടെ സേവനമഹത്വത്തില്‍ അവര്‍ പറഞ്ഞത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.

‘We are proud of her, she will always with our heart’ സര്‍ജറിക്കിടയില്‍ നേഴ്‌സുമാരുടെ ആത്മസമര്‍പ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ ,…. നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…….. സര്‍ജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്‌സുമാരുടെ കരുതലും സ്‌നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്‌സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്. സഹോദരിമാരെ,…. നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമ്മപ്പെടുത്തട്ടെ. ഏത് മഹാമാരിക്കും മുന്നില്‍ നിന്ന് പട നയിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നമ്മളൊരിക്കലും തോല്‍ക്കില്ല. ഇതും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കല്‍ കൂടി എല്ലാ നേഴ്‌സുമാര്‍ക്കും സ്‌നേഹം നിറഞ്ഞ നേഴ്‌സസ് ദിന ആശംസകള്‍.

Tags: sister lini
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies