കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിലൊന്നായ എയര്‍ടെല്‍ ലോക്ക്ഡൗണ്‍ വേളയിലും വരിക്കാര്‍ക്ക് 24 മണിക്കൂറിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വീട്ടില്‍ നിന്നും ഒരു ചുവടുപോലും പുറത്തുവയ്‌ക്കാതെ റീചാര്‍ജ് ഉള്‍പ്പടെ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. പ്രീ-പെയ്ഡ് പ്ലാന്‍, ഡിടിഎച്ച് കണക്ഷന്‍, ഡാറ്റാ കാര്‍ഡ്, പോസ്റ്റ്-പെയ്ഡ് ബില്ലുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
നിങ്ങള്‍ ചെയ്യേണ്ടത്:
എയര്‍ടെല്‍ താങ്ക്‌സ് ഇന്‍സ്റ്റാള്‍ ചെയ്ത് റീചാര്‍ജ് ടാബില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍, ഇന്റര്‍നെറ്റ്, ഡിടിഎച്ച് തുടങ്ങിയവയില്‍ നിന്നും അവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍ എന്റര്‍ ചെയ്യുക. ഇഷ്ടമുള്ള പാക്ക് സെലക്റ്റ് ചെയ്ത് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ അക്കൗണ്ട്, അമസോണ്‍ പേ അക്കൗണ്ട് തുടങ്ങിയവയിലേതെങ്കിലും ഉപയോഗിച്ച് ഓണ്‍ലൈനായി പണം അടയ്‌ക്കാം.
വൈത്യുതി ബില്‍, വെള്ളത്തിന്റെ ബില്‍, ആര്‍ക്കെങ്കിലും പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിയ ഇടപാടുകളും സുരക്ഷിതമായി ഫോണിലൂടെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് നടത്താം. ലോക്ക്ഡൗണ്‍ ലളിതമാക്കാനുള്ള എയര്‍ടെല്‍ ശ്രമങ്ങളാണിത്. സ്വയം ചെയ്യാന്‍ പറ്റാത്ത ആര്‍ക്കെങ്കിലും നിങ്ങള്‍ക്ക് ഇതെല്ലാം സഹായമായും ചെയ്തു കൊടുക്കാം. ഉദാഹരണത്തിന് വീട്ടിലെ സഹായി, വാച്ച്മാന്‍, അയല്‍വക്കത്തെ പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് ഇത് വലിയ ഉപകാരമാകുമെന്ന് കമ്പനി പറയുന്നു.
കൂടാതെ കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് 7:30 വരെ എല്ലാ റീട്ടെയില്‍ കടകളിലും എയര്‍ടെല്‍ സ്റ്റോറുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സേവനങ്ങള്‍ ലഭ്യമായിരിക്കും.















