ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രിയിൽ കൊറോണ രോഗി ഓക്സിജൻ കിട്ടാതെ മരിച്ചു. മാവേലിക്കര ഉമ്പർ നാട് സ്വദേശി 65 വയസുള്ള സാലിയാണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെ ആശുപത്രിയിൽ എത്തിച്ച സാലിക്ക് അഞ്ചര വരെയും ചികിത്സ ലഭിച്ചിരുന്നില്ലന്നാണ് ആക്ഷേപം.
അഞ്ചരയോടെ സാലി മരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തു. ആശുപത്രിയിലെ ഡോക്ടർ രാഹുലിനെ സാലിയുടെ മകൻ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാലി മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
Comments