മലയാളത്തില്‍ നിന്നുും മറ്റു ഭാഷകളില്‍ നിന്നുമായി നിരവധി താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണാറുണ്ട്. അതില്‍ മിക്ക ആളുകളുടെയും കുട്ടിക്കാല ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ നമുക്കറിയാം ഈ താരം ആരാണെന്ന്. എന്നാല്‍ ചിലരുടേത് അത്ര പെട്ടെന്ന് പിടി കിട്ടുകയുമില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന കുട്ടി കാല ചിത്രം ആരുടേതാണെന്ന് അത്രപെട്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുകയില്ല. മാത്രമല്ല അത് നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയുടേതുമാണ്.
മലയാളത്തിലെ സൂപ്പര്‍ഹീറോകളുടെ കുട്ടിക്കാല ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്നതിനിടയിലാണ് മലയാളത്തിലെ ആക്ഷന്‍ ഹീറോയുടെ ചിത്രവും വൈറലാകുന്നത്. അത് മറ്റാരുമല്ല ബാബു ആന്റണിയുടേതാണ്.തീപാറുന്ന ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ബാബു ആന്റണിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ ഒരു ആക്ഷന്‍ ഹീറോ ആയി മാറിയ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ആക്ഷന്‍ ഹീറോ എന്ന ആ സ്ഥാനം കയ്യേറാന്‍ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. കായംകുളം കൊച്ചുണ്ണിയിലാണ് മലയാളി പ്രേക്ഷകര്‍ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷന്‍ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.
Comments