ലോക്ഡൗണില്‍ വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കാന്‍ ടിപ്സുമായി അദ്ധ്യാപകന്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക്ഡൗണില്‍ വിദ്യാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കാന്‍ ടിപ്സുമായി അദ്ധ്യാപകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2021, 02:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ലോക്ഡൗൺ കാലത്ത് വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെ സന്തുലിതമാക്കാനും ഉര്‍ജ്ജ്വസലമാക്കാനുമായുള്ള ഒരു അദ്ധ്യാപകന്‍റെ ശ്രമം ശ്രദ്ധനേടുന്നു.പറവൂര്‍ എസ്.എന്‍.വി സംസ്കൃത സ്കൂളിലെ അദ്ധ്യാപകന്‍ പ്രമോദ് മാല്യങ്കരയാണ് കുട്ടികള്‍ക്കായി പത്തു പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം മുതല്‍ സമയക്രമം വരെ വിദ്യാർത്ഥികളെ ശീലിപ്പിക്കാനാണ് അദ്ധ്യാപകന്‍ വിദ്യാർത്ഥികളുടെ മുൻപിലെത്തുന്നത്.

എല്ലാവരും മൊബൈല്‍ ഫോണ്‍ പഠനാവശ്യത്തിനൊപ്പം സര്‍ഗവാസനകള്‍ക്കായും ഉപയോഗിക്കാനാണ് പ്രമോദ് മാഷിന്‍റെ ആദ്യ ടിപ്സ്. വീട്ടിലെ ചെടികളേയും പൂവുകളേയും മറ്റ് പ്രകൃതി ദൃശ്യങ്ങളേയും പകര്‍ത്തി എഡിറ്റ് ചെയ്യാനും സംഗീതം ചേര്‍ത്ത് വീഡിയോകളാക്കാനും അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ആദ്യ ഉപദേശം. ഓണ്‍ ലൈന്‍ ക്ലാസുകള്‍ ദിവസം മുഴുവനും ഇല്ലാത്തതിനാല്‍ ഓൺലൈൻ വഴി മറ്റ് ചെറിയ കോഴ്സുകള്‍ പഠിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. അടുക്കള നമ്മുടെ പ്രിയപ്പെട്ട ഇടമാക്കാണമെന്നും അമ്മമാരെ സഹായിക്കാന്‍ ആണ്‍കുട്ടികളും ഒപ്പം കൂടണമെന്നും പ്രമോദ് മാഷ് പറയുന്നു. പുതിയ ഭക്ഷണം സ്വയം ഉണ്ടാക്കാന്‍ പഠിക്കണമെന്ന് പറയുന്ന മാഷ് മാതാപിതാക്കളില്‍ നിന്നും പഴയകാല നാടന്‍ കറികള്‍ എന്തൊക്കെ എന്നും ചോദിച്ച് മനസ്സിലാക്കണമെന്നും തയ്യല്‍ പഠിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

കുടുംബ വൃക്ഷം ഒരു പുസ്തകത്തില്‍ വരയ്‌ക്കാനാണ് പ്രമോദ് മാഷ് പറയുന്ന മറ്റൊരു വിനോദം. മുത്തച്ഛന്മാരേയും മുത്തശ്ശിമാരേയും മറക്കാതിരിക്കാനും കുടുംബത്തിലെ മറ്റെല്ലാവരേയും ഓര്‍ക്കാനും അവരുടെ പേരും ചിത്രവും ഒട്ടിച്ച് നല്ലൊരു ഓര്‍മ്മപുസ്തകം തയ്യാറാക്കാനും മാഷ് വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നു. സിനിമ കാണുന്നത് തെറ്റല്ലെന്നും ചരിത്രവും ശാസ്തവും എല്ലാം പറയുന്ന സിനിമകളും അതിലെ അറിവും ഭാഷയും പഠിക്കണമെന്നും പറയുന്ന മാഷ് കഥയും കവിതകളും പറ്റാവുന്നത്ര വായിക്കാനും ലോകപരിചയം നേടാനും ഈ അവസരം കളയരുതെന്നും പറയുന്നുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്യാനും അതുവഴി ഉന്മേഷവാന്മാരാകാനും പറയുന്ന പ്രമോദ് മാഷ് മാതാപിതാക്കളില്‍ നിന്ന് പഴയകാല നാടന്‍ കളികളും വിനോദങ്ങളും മനസ്സിലാക്കാനും ഉപദേശിക്കുന്നു. വീടിനെ ഇന്നത്തെ സാഹചര്യത്തില്‍ മികച്ച ഒരു വിദ്യാലയമാക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രമോദ് മാഷ് ഓര്‍മ്മിപ്പിക്കുന്നു

Tags: online classes
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies