കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവയ്ക്കുളളില്‍ നമ്മളറിയാതെ പതുങ്ങിയിരിക്കുന്ന അപകടകാരികളായ പലതും ഉണ്ടാകും. അത്തരത്തില്‍ ഒരു കുട്ടിയുടെ കളിപ്പാട്ടത്തില്‍ ഒളിഞ്ഞു കിടന്ന ഒരു പാമ്പിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ നിന്നും എമ്മയാണ് തന്റെ ഏഴുവയസസ്സുകാരനായ മകന് ചേയ്സിന്റെ കളിപ്പാട്ടത്തിനുളളിലെ വിഷപാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. കളിക്കുന്നതിനായി കിച്ചന് സെറ്റ് എടുക്കാന്‍ എത്തിയതാണ് ചേയ്സ്. പെട്ടെന്നാണ് പുറത്തേക്ക് കിടക്കുന്ന പാമ്പിന്റെ വാല് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചേയ്സ് അമ്മയെ വിളിക്കുകയും വിവരം പറയുകയും ചെയ്തു.
പിന്നീട് എമ്മ പാമ്പിനെ പിടികൂടി പുറത്തേക്ക് വിടുകയും ചെയ്തു. കുട്ടി ആദ്യം തന്നെ കണ്ടതിനാല്‍ വലിയ അപകടം ഒഴിവായി. വിപ് സ്നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കളിപ്പാട്ടത്തിനിടയില്‍ പതുങ്ങിയിരുന്നത്. കാഴ്ചയ്ക്ക് ഉഗ്രവിഷമുള്ള ബ്രൗണ്‍ സ്നേക്കുമായി സാദൃശ്യം ഉണ്ടെങ്കിലും. ഇവ അത്ര അപകടകാരികളല്ല. എന്നാല്‍ നേരിയ വിഷമുള്ള ഇവ കടിച്ച ഭാഗത്ത് കടുത്ത വേദനയും നീരും അനുഭവപ്പെടും.
Comments