അമ്മയ്ക്ക് പകരമായി ലോകത്ത് മറ്റൊന്നും തന്നെ ഇല്ലെന്ന് അറിയുന്നവരാണ് ഓരോ മക്കളും. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടം അമ്മയുടെ വേര്‍പാട് തന്നെ. എന്ന് പറയാതിരിക്കാന്‍ വയ്യ . ചില സന്ദര്‍ഭങ്ങളിലെങ്കിലും അമ്മയെ ഒരു നോക്ക് കാണാന്‍ കൊതിക്കും. എന്നാല്‍ ഇടയ്ക്കിടെ കാണാന്‍ കോഴിക്കോട് സ്വദേശിയായ നിഖിലിന്റെ കൈയ്യിലുണ്ടായിരുന്നത് മരിച്ചുപോയ അമ്മയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം മാത്രമായിരുന്നു. നിധിപോലെ നിഖില്‍ സൂക്ഷിച്ച അമ്മയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വര്‍ണ്ണ പകിട്ടോടെ കാണാന്‍ നിഖിലിന് ഒരാഗ്രഹം.
അങ്ങിനെയാണ് വിഷ്വല്‍ എഡിറ്ററായ അഭിലാഷിന്റെ കയ്യില്‍ ഈ ചിത്രം എത്തുന്നത്. ബ്ലാക്ക് വൈറ്റ് ചിത്രം കളറാക്കി മാറ്റണം എന്ന് പറയുമ്പോള്‍ നിഖിലിന് അമ്മയോടുള്ള അടങ്ങാത്ത സ്നേഹവും അമ്മ വിട്ടുപോയതിന്റെ വിഷമവും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ഈ ചിത്രം ഇത്രയും മികവുറ്റതാക്കാന്‍ അഭിലാഷിനു സാധിച്ചത്. സ്നേഹ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് കാലം പഴമയില്‍ മുക്കിയ ആ ചിത്രത്തെ കളറാക്കി മാറ്റി.
ചിത്രം കളറായി മാറിയപ്പോള്‍ അമ്മയുടെ മുഖത്ത് ചിരി കൂടി ചേര്‍ത്തുവെച്ചു അഭിലാഷ്. ആ ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ കവരുകയാണ്. അഡോബ് ഫോട്ടോഷോപ്പ്, റെമിനി എന്നു പേരുള്ള റീസ്റ്റോറേഷന്- കളറിങ് ആപ്ലിക്കേഷന്‍, പിക്സ് ആര്‍ട്ട് എന്നിങ്ങനെ മൂന്ന് ആപ്പുകളാണ് ഉപയോഗിച്ചത്. ഇതെല്ലാം ഒരു പോലെ ചെയ്ത ശേഷം അവസാനത്തെ ആ ചിരി ഫൊട്ടോഷോപ്പില്‍ സെറ്റ് ചെയ്തു. അഭിമാനത്തോടെ പറയട്ടെ ആ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ഉണ്ടെന്ന് കണ്ടാല്‍ പറയില്ല. അത്രയ്ക്കും റിയല്‍ ആയി അത് പൂര്‍ത്തിയാക്കാനായി.”- അഭിലാഷ് പറഞ്ഞു.
Comments