കണ്ണൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും മകനും ക്രിമിനൽ രാഷ്‌ട്രീയത്തിന്റെ നേതാക്കളായി മാറുകയാണെന്ന ആക്ഷേപവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.എന്നാൽ ജയരാജന്റെ പോസ്റ്റിന് കാര്യമായ പ്രതികരണമൊന്നും ഫേസ്ബുക്കിൽ ലഭിച്ചിട്ടില്ല. എങ്കിലും കോടിയേരിയേയും മകനെയുമാണോ താങ്കൾ ഉദ്ദേശിച്ചതെന്നാണ് പലരുടെയും ചോദ്യം. ബിനീഷ് കോടിയേരിയുടെയും ബിനോയ് കോടിയേരിയുടെയും കേസുകളാണ് ഇതോടൊപ്പം ചർച്ചയാവുന്നതും.
കുടുംബരാഷ്‌ട്രീയം ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാര്യമാണ്. കേരളത്തിലും ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ ഉണ്ട്. കുടുംബമഹിമയും രാഷ്‌ട്രീയമഹിമയുമാണ് അതിൽ കാണാൻ കഴിയുന്നത്. പലപ്പോഴും അങ്ങനെ വേർതിരിച്ചും ശരിയായും കാണാൻ പല മാധ്യമങ്ങളും ശ്രമിക്കാറില്ല.കുടുംബ രാഷ്‌ട്രീയം ക്രിമിനൽ രാഷ്‌ട്രീയത്തിന് വഴിമാറി കൊടുക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്നാണ് ജയരാജന്റെ മറ്റൊരു കണ്ടുപിടിത്തം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജൻ സുരേന്ദ്രനെതിരെ ആക്ഷേപവുമായെത്തിയത്. തിരഞ്ഞെടുപ്പ് അഴിമതി സംബന്ധിച്ച കേസ് എടുക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശൻ കോടതിയെ സമീപിക്കുന്നുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ പറയുന്നു.
Comments