പുല്ലും വൈക്കോലും മാത്രമല്ല പാനിപൂരിയും കഴിക്കാം…. കാലങ്ങളായി പുല്ലു മാത്രമല്ലേ തിന്നുന്നത് ഇനി ഇതും കൂടി ഒന്ന് രുചിച്ചു നോക്കാം… പാനി പൂരി തിന്നുന്ന പശുവിന്റെയും കിടാവിന്റെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഒരു മധ്യവയസ്കന് വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി വാങ്ങി ഒന്ന് പശുവിനു കൊടുക്കുന്ന ഈ വീഡിയോ ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്കൂള്‍ പരിസരത്ത് നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി വാങ്ങിയ ശേഷം ഒന്ന് പശുവിനും മറ്റൊന്ന് പശു കിടാവിനുമായാണ് ഇയാള്‍ നല്‍കുന്നത്.എരിവും പുളിയും മധുരവും ഒന്നിച്ച് ചേരുന്ന പാനിപൂരി രസംപിടിച്ചാണ് പശുക്കള്‍ തിന്നുന്നതും. വളരെ പെട്ടന്ന് വൈറലായ ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
Comments