ഡ്യൂട്ടിക്കിടയിലുള്ള പോലീസുകാരുടെ വ്യത്യസ്തമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പണി കിട്ടിയിരിക്കുകയാണ് രണ്ട് പോലീസുകാര്‍ക്ക്. ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ ശശി, കോണ്‍സ്റ്റബിള്‍ വിവേക് മാത്തൂര്‍ എന്നിവര്‍ക്കാണ് ഡ്യൂട്ടിക്കിടെ ഡാന്‍സ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
യൂണിഫോമില്‍ ഗാനമായ ടുക്കുറു ടുക്കറു ദേക്തേ ഹോ ക്യാ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം അഭിനയിച്ച് കൊണ്ടുള്ള ചെറിയ വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സംഗതി വൈറലായി. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കാരണം കാണിക്കംല് നോട്ടീസും അവരെ തേടിയെത്തി. അച്ചടക്കമുള്ള സേനയുടെ ഭാഗമായ ഇവരുടെ പ്രവൃത്തി ശരിയായ ഔദ്യോഗിക ചുമതലകളുടെ നിര്‍വ്വഹണത്തിന് ചേര്‍ന്നതായിരുന്നില്ല, രണ്ട് പേരും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല,
തുടങ്ങിയ കാരണങ്ങളാണ് നോട്ടീസില്‍ പറഞ്ഞിട്ടുളളത്. 15 ദിവസത്തിനുള്ളില്‍ ഇരുവരും നോര്‍ത്ത് വെസ്റ്റ് ഡിസിപി യായ ഉഷ രാഗ്നാനിക്ക് മുമ്പാകെ ഹാജരായി ജോലിക്ക് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റത്തില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും ഇല്ലാത്തപക്ഷം ഈ സംഭവത്തില്‍ രണ്ടു പേര്‍ക്കും ഒന്നും പറയാനില്ല എന്ന് കണക്കാക്കി ഏകപക്ഷീയമായി ആയിരിക്കും തീരുമാനമെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.
Comments