റിയാദ് : കൊറോണ വാക്സിൻ വലിയ അളവിൽ സ്റ്റോക്ക് ലഭ്യമാകുമ്പോൾ രണ്ടാമത്തെ ഡോസ് നൽകാൻ ആരംഭിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അൽ റബിയ പറഞ്ഞു. 14 ദശലക്ഷം പേർക്ക് ആണ് ഇതുവരെ ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്. നിലവിൽ രണ്ടാമത്തെ ഡോസ് 60 വയസ്സ് കഴിഞ്ഞവർക്കും ആരോഗ്യമേഖലയിൽ ഉൾപ്പെടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവർക്കും നൽകാനാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി അറിയിച്ചു.
മാർച്ച് മാസത്തിൽ ആദ്യ ഡോസ് ലഭിച്ച ആളുകൾക്ക് ജൂണിൽ രണ്ടാമത്തെ ഡോസ് നൽകും എന്ന തോതിൽ ആയിരുന്നു സെഹാത്തി ആപ്പ് വഴി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കൊറോണ വാക്സിന്റെ ലഭ്യത കുറഞ്ഞതോടെ കൂടുതൽ ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനായി മന്ത്രാലയം തീരുമാനിച്ചതിനെ തുടർന്ന് സെക്കന്റ് ഡോസ് നൽകുന്നത് നീട്ടി വെക്കുകയായിരുന്നു.
Comments