കൊറോണ പ്രതിരോധ വാക്സീൻ എടുക്കാത്ത കുട്ടികൾക്ക് ദുബായിലെ വിവാഹ വിരുന്നുകൾ, സമ്മേളനങ്ങൾ, പ്രദർശന മേളകൾ തുടങ്ങിയ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതിയില്ല.യുഎഇയിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ ലഭ്യമാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പൊതുപരിപാടികളിൽ അനുമതിയില്ല. വാക്സീൻ 2 ഡോസും സ്വീകരിച്ചു രണ്ടാഴ്ച പൂർത്തിയാക്കിയാൽ മാത്രം പങ്കെടുക്കാം.ഇവർ വാക്സീൻ സർട്ടിഫിക്കറ്റ് കരുതണമെന്നാണു നിർദേശം. അൽ ഹൊസൻ ആപ്, ദുബായ് ഹെൽത്ത് അതോറിറ്റി ആപ് എന്നിവയിലെ റിപ്പോർട്ട് കാണിച്ചാലും മതി.
Comments