മലപ്പുറം : എടവണ്ണയിൽ രേഖകൾ ഇല്ലാതെ മുറിച്ച തേക്കുമരങ്ങൾ വനം വകുപ്പ് പിടിച്ചെടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മുറിച്ച 13 മരങ്ങളാണ് പിടിച്ചെടുത്തത്. എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടേത് ആണ് നടപടി.
ചാത്തല്ലൂരിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ മരങ്ങളാണ് മുറിച്ചത്. വന പ്രദേശത്തോട് ചേർന്ന് കിടക്കുന്ന നോട്ടിഫൈഡ് വില്ലേജുകളിലെ മരങ്ങൾ മുറിക്കാൻ അനുമതിയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. കൃഷി നടത്താൻ വിട്ട് നൽകിയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങൾ ഭൂരേഖകളിൽ അടയാളപ്പെടുത്തണം. എന്നാൽ മരങ്ങൾ മുറിച്ച ഭൂമിയിൽ എവിടെയും തേക്ക് വീട്ടി പോലത്തെ മരങ്ങളുള്ളതായി വ്യക്തമാക്കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Comments