റിയാദ് : സൗദി അറേബ്യയിൽ 1017 പുതിയ കൊറോണ കേസുകളും 19 മരണങ്ങളും 1133 രോഗമുക്തിയും ആരോഗ്യമന്ത്രാലയം പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 465797 ഉം, മരണങ്ങൾ 7572 ഉം രോഗമുക്തി 448093 ഉം ആയി ഉയർന്നു. മക്ക മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ രാജ്യത്ത് 10132 സജീവ കേസുകളുള്ളതിൽ 1575 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments