നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. മിനിസ്ക്രീനിലൂടെ ആണ് താരം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറിയത്. അമ്മയായും സഹോദരിയായും വില്ലത്തിയായും നായികയായും തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.
ഇപ്പോള്‍ അതിര്‍ത്തിയില്‍ നിന്ന് താരം പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പാനിപൂരി മാത്രമല്ല തനിക്ക് കഴിക്കാന്‍ സാധിക്കുന്നത് വേണ്ടിവന്നാല്‍ കുപ്പി ഗ്ലാസും താന്‍ കഴിക്കുമെന്ന് വീഡിയോയിലൂടെ കാണിക്കുകയാണ് താരം. ലെനക്കൊപ്പം അച്ഛനും അമ്മയും ഉണ്ട്. ” ഗ്ലാസ് കഴിക്കുന്ന കുടുംബം. 2017 മാര്‍ച്ച് 15ന് ആഡം ജോണ്‍ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗ്ലാസ് കഴിയ്ക്കുന്ന ഒരു പ്രാങ്ക് വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു.ശരിക്കും അത് ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന വാക്സ് ഗ്ലാസ് ആയിരുന്നു. ഈവര്‍ഷം എന്റെ അച്ഛന്റെ പിറന്നാളിന്, കോക്ക്റ്റൈല്‍ ഗ്ലാസ് പോലെ തോന്നിക്കുന്ന ഒരു കേക്ക് എന്റെ അമ്മ ഉണ്ടാക്കിയിരിക്കുകയാണ്. ഞങ്ങളാരും ഗ്ലാസ് കഴിക്കുന്നത് കണ്ടുകൊണ്ട് നിങ്ങള്‍ ഇത് വീടുകളില്‍ ചെയ്യാന്‍ ശ്രമിക്കരുത്. ‘‘ എന്ന കുറിപ്പോടെയാണ് ലെന വീഡിയോ പങ്കുവെച്ചത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.
Comments