വർഗീയവിദ്വേഷം പടർത്താൻ വീഡിയോ പ്രചരിപ്പിച്ചവരിൽ ട്വിറ്ററും മാദ്ധ്യമ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും, കേസെടുത്ത് പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വർഗീയവിദ്വേഷം പടർത്താൻ വീഡിയോ പ്രചരിപ്പിച്ചവരിൽ ട്വിറ്ററും മാദ്ധ്യമ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും, കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവം വർഗ്ഗീയ വിദ്വേഷം പടർത്താൻ വളച്ചൊടിച്ചവർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു. വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മുസ്ലീം വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇക്കൂട്ടർ പ്രചരിപ്പിച്ചത്.

ട്വിറ്ററും രണ്ട് കോൺഗ്രസ് നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമടക്കം ഒൻപത് പേർക്കെതിരെയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. ഗാസിയാബാദ് പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടും വീഡിയോ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായില്ല. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം സെഷൻ 153, 153എ, 295എ, 505, 120ബി എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമം പാലിക്കാൻ ട്വിറ്റർ തയ്യാറായിരുന്നില്ല. പിന്നാലെ ട്വിറ്ററിനുള്ള നിയമ പരിരക്ഷ കേന്ദ്രസർക്കാർ നീക്കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിന്റെ ഉള്ളടക്കത്തിന്റെ പേരിലാണ് കേസ്. വീഡിയോ നീക്കം ചെയ്യാത്തത് ആളുകളിൽ വർഗ്ഗീയ വിദ്വേഷം പടർത്താൻ കാരണമാകുന്നു എന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

മാദ്ധ്യമപ്രവർത്തകരായ റാണ ആയുബ്, സബ നഖ്വി, മുഹമ്മദ് സുബൈർ, ഓൺലൈൻ വാർത്താ പോർട്ടലായ ദ വയർ എന്നിവരാണ് കേസ് നേരിടുന്ന മറ്റുള്ളവർ. സംഭവത്തിൽ വയോധികനെ മർദ്ദിച്ച രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവേഷ് ഗുജ്ജാർ, കുല്ലു, പോളി, ആരിഫ്, ആദിൽ, മുഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

ലോണി സ്വദേശി അബ്ദുൾ സമദിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. പ്രദേശത്തെ വ്യാജ സിദ്ധൻ കൂടിയായ അബ്ദുൾ സമദ് രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധി എന്ന പേരിൽ തകിട് നൽകിയിരുന്നു. എന്നാൽ ഇത് വിപരീത ഫലമുണ്ടാക്കി. ഇതേ തുടർന്നാണ് ഗുജ്ജാറും സംഘവും സമദിനെ മർദ്ദിച്ചത്. അക്രമി സംഘത്തെ സമദിന് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.

Tags: twitterjournalistsGhaziabad
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies