ബയോ വെപ്പൺ പരാമർശം: ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം ഇല്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബയോ വെപ്പൺ പരാമർശം: ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; മുൻകൂർ ജാമ്യം ഇല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 03:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം താൻ നടത്തിയത് വിവാദ പരാമർശമാണെന്ന് ഐഷ കോടതിയിൽ സമ്മതിച്ചു. പരിണിത ഫലങ്ങൾ അറിയാതെയാണ് പ്രതികരിച്ചത്. ബയോ വെപ്പൺ പരാമർശം അബദ്ധത്തിൽ പറഞ്ഞുപോയതാണെന്നും ഐഷ കോടതിയിൽ പറഞ്ഞു.

ഐഷയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്രസർക്കാരും ദ്വീപ് ഭരണകൂടവും കോടതിയിൽ ആവശ്യപ്പെട്ടു. ചാനൽ ചർച്ചയ്‌ക്കിടെ ഐഷ നടത്തിയത് വിമർശനം അല്ല. കേന്ദ്രസർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് ആവർത്തിച്ച് പറഞ്ഞുവെന്നും ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തുവെന്നും കേന്ദ്രം വാദിച്ചു. പോലീസിന്റെ നിർദ്ദേശ പ്രകാരം ഈമാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ഐഷ കോടതിയിൽ അറിയിച്ചു.

ബയോ വെപ്പൺ പരാമർശം സർക്കാരിനെതിരെയല്ലെന്ന് ഐഷ സുൽത്താന കോടതിയിൽ പറഞ്ഞു. സർക്കാരിന്റെ നടപടികളെ വിമർശിക്കുകമാത്രമാണ് ചെയ്തതെന്നും വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചില്ലെന്നും ഐഷ സുൽത്താന കോടതിയിൽ പറഞ്ഞു. എന്നാൽ ഐഷയുടെ പരാമർശം ദ്വീപ് ജനതയെ കേന്ദ്ര സർക്കാരിനെതിരെയാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് ദ്വീപ് ഭരണകൂടം വ്യക്തമാക്കി.

അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. ഐഷയുടെ പരാമർശം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ദ്വീപ് ഭരണകൂടം പറഞ്ഞു. പോലീസ് 10 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും ദ്വീപ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

Tags: lakshadweepaisha sultana
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies