ആരോഗ്യകരവും വ്യത്യസ്തമായ നിരവധി പാനീയങ്ങള്‍ നാം ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള പാനീയങ്ങള്‍ ആരോഗ്യ സംരക്ഷണത്തിനായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. അത്തരത്തില്‍ പ്രകൃതിയില്‍ നിന്നുളള ഒരു പൂവ് കൊണ്ട് ആരോഗ്യകരവും വ്യത്യസ്തമായ ഒരു ചായ ഉണ്ടാക്കിയെടുക്കാം. ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ ശംഖുപുഷ്പം ചായ എങ്ങിനെ തയ്യാറാക്കിയെടുക്കാമെന്ന് നോക്കാം.
ഇതിനായി ആദ്യം ഒരു ഗ്ലാസ് ചായയ്ക്കു വേണ്ടി ആറ് ശംഖുപഷ്പം ഒന്നര ഗ്ലാസ് വെളളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശംഖുപുഷ്പം എടുക്കുമ്പോൾ അതിന്റെ അടിഭാഗത്തുള്ള ഞെട്ട് കളഞ്ഞ് ഇതളുകള്‍ മാത്രം നന്നായി തിളപ്പിച്ചെടുക്കുക. ഇത് തിളച്ചു വരുമ്പോള്‍ തന്നെ വെളളത്തിന്റെ നിറം മാറി വരുന്നതായി കാണാം. നന്നായി തിളച്ച ശേഷം തീ ഓഫ് ചെയ്ത ഒരു ക്ലാസിലേക്ക് ഒഴിച്ച ശേഷം ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് കുടിക്കാവുന്നതാണ്.
വളരെ സ്വാദിഷ്ടവും വ്യത്യസ്തമായ ഒരു ചായയാണിത്. പഞ്ചസാര ചേര്‍ക്കാതെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. നമ്മുടെ തൊടിയിലും പറമ്പിലുമായി ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ശംഖുപുഷ്പം. എന്നാല്‍ നഗര ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇവയൊക്കെ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആമസോണില്‍ 100 ഗ്രാമിന് 200 രൂപ നിരക്കിലാണ് ശംഖുപുഷ്പം വില്‍ക്കപ്പെടുന്നത്.
Comments