തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കുട്ടിയിൽ കണ്ടെത്തി യതായി റിപ്പോർട്ട്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിലാണ് രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപന ശേഷി കൂടിയ ഈ വകഭേദം കണ്ടെത്തിയ പ്രദേശത്ത് കൂടുതൽ നിന്ത്രണം വരുത്താൻ തീരുമാനമായി.
കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിസെ നാല് വയസ്സുള്ള ആൺകുട്ടിയിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. മെയ് മാസം 24-ാം തിയതിയാണ് കുട്ടി കൊറോണ പോസിറ്റീവായത്. എന്നാലിപ്പോൾ കുട്ടി കൊറോണ നെഗറ്റീവായതായും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കണ്ടെത്തിയത്.
കടപ്ര പഞ്ചായത്തിലെ 14-ാം വാർഡിൽ നിലവിൽ 18.42 ശതമാനമാണ് ടി.പി.ആർ ശതമാനം. ഇവിടെ ഇതുവരെ 87 പേർക്ക് കൊറോണ ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. നിലവിൽ 18 പേർക്കാണ് കൊറോണ പോസിറ്റീവായിട്ടുള്ളത്. രോഗികളെ ഡി.സി.സിയിലേക്ക് മാറ്റാനാണ് തീരുമാനം.















