ആനകളുടെ തെക്കോട്ടിറക്കം തുടങ്ങി; കാട്ടാനക്കൂട്ടത്തെ വഴിതിരിച്ചുവിടാനാകാതെ ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആനകളുടെ തെക്കോട്ടിറക്കം തുടങ്ങി; കാട്ടാനക്കൂട്ടത്തെ വഴിതിരിച്ചുവിടാനാകാതെ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2021, 12:18 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ്: നിർത്താതെ സവാരി തുടരുന്ന ചൈനയിലെ കാട്ടാനാക്കൂട്ടം തെക്കുഭാഗത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയൊന്നും കാട്ടാനക്കൂട്ടങ്ങൾ യാത്ര നിർത്തില്ലെന്നാണ് ചൈനീസ് അധികൃതരുടെ നിഗമനം. ആനകളുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാകാത്തതാണ് അധികൃതരെ കുഴക്കുന്നത്. യുനാൻ പ്രവിശ്യയിലെ സിഷ്വാങ് ബെന്ന ദായ് ദേശീയ ഉദ്യാനത്തിൽ നിന്നാണ് ആനക്കൂട്ടം ഒരു കൊല്ലം മുമ്പ് പുറപ്പെട്ടത്. നിലവിൽ ഇഷാൻ കൗണ്ടി പ്രദേശത്താണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്.

ആകെ 14 ആനകളാണ് സംഘത്തിലുള്ളത്. ഇതിൽ കുട്ടിയാനകളുമുള്ളത് ജനങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുമുണ്ട്. നാലു ദിവസമായി തെക്കൻ ദിശയിലേക്കാണ് യാത്ര നടക്കുന്നത്. ഇതിനിടെ ഇവർക്കിടയിൽ നിന്നും പിന്മാറിയ ഒറ്റയാൻ കുൻമിങ്ങിലെ ജിന്നിംഗ് ജില്ലയിൽ നിന്നും 33 കിലോമീറ്റർ മാറി യാത്ര തുടരുകയാണെന്നാണ് റിപ്പോർട്ട്. 1980ലെ കണക്കനുസരിച്ച് 193 എണ്ണമുണ്ടായിരുന്ന ഏഷ്യൻ ആനകളിപ്പോൾ മൂന്നുറായി വർദ്ധിച്ചതായി ചൈനീസ് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. ആനകളുടെ സുരക്ഷ ഉറപ്പാക്കലാണ് ഇപ്പോൾ അധികൃതർ നടത്തുന്നത്.

ഏഴുകോടിയുടെ നാശനഷ്ടം വരുത്തിയിട്ടും ആനകളെ ഉപദ്രവിക്കാതിരിക്കാനാണ് മൃഗസംരക്ഷണ വകുപ്പും പരിസ്ഥിതി സ്‌നേഹികളും ശ്രമിക്കുന്നത്. യാത്രക്കിടെ 56 ഹെക്ടറിലെ കൃഷികൾ ആനകൾ  നശിപ്പിച്ചു കഴിഞ്ഞു. ആനകളുടെ സഞ്ചാര പാതയിൽ നിന്നും മൂവായിരം പേരെ സൈന്യം മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ആനകൾക്ക് വേണ്ട ഭക്ഷവും വെള്ളവും വഴിനീളെ ഒരുക്കിയാണ് ഗജരാജാക്കന്മാർക്ക് സൈന്യം അകമ്പടി സേവിക്കുന്നത്. ഇതുവരെ 500 കിലോമീറ്റർ ദൂരമാണ് ആനക്കൂട്ടം താണ്ടിയത്. നാനൂറ് സൈനികരാണ് ആനക്കൾക്ക് സംരക്ഷണം നൽകുന്നത്. ഒപ്പം ആനക്കൂട്ടത്തിന്റെ സഞ്ചാര പഥം മുഴുവൻ ഡ്രോണുകളുപയോഗിച്ച് രേഖപ്പെടുത്തുന്ന പ്രവർത്തനവും നടത്തുന്നുണ്ട്. ചൈനീസ് മാദ്ധ്യമങ്ങൾ എല്ലാ ദിവസവും ഒരു നിശ്ചിത സമയം ഇപ്പോൾ ആനകളുടെ തെക്കോട്ടിറക്കത്തെക്കുറിച്ചുള്ള പ്രത്യേ വാർത്താ ബുള്ളറ്റിനുകളാണ് നൽകുന്നത്.

Tags: aana
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies