ഒരു സിനിമയില്‍ മുഖം കാണിക്കാനായി പല ശ്രമങ്ങളും നടത്താറുണ്ട്. മിക്കപ്പോഴും അതെല്ലാം പരാജയപ്പെട്ടു പോകാറാണുളളത്. എന്നാല്‍ കഴിവുളളവര്‍ അവസാനം വിജയം കാണണമെന്നു കാര്യത്തില്‍ സംശയമില്ല…. ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും അവരുടെ സിനിമയിലേക്കുള്ള യാത്രയുടെ കഥകള്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരുപാട് കാലം ഒരു കഥാപാത്രത്തിനായി അലഞ്ഞതും സിനിമയില്‍ പലതരത്തില്‍ ഭാഗമാകാന്‍ ശ്രമിച്ചതുമെല്ലാം ഓരോ താരങ്ങളുടെയും കഥകളില്‍ ഉണ്ടാകും. അതുപോലെ ഒരുപാട് പ്രയത്നത്തിനു ശേഷം സിനിമയിലെത്തിയ താരമാണ് ജയസൂര്യ. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിനു മുന്നേയുള്ള ജയസൂര്യയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്.
1997 ല്‍ പുറത്തിറങ്ങിയ അഞ്ചരകല്യാണം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണിത്. സംവിധായകന് രഞ്ജിത്ത് ശങ്കറാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.”സ്ഥിരോത്സാഹവും കഠിനാധ്വാനവും ഒരിക്കലും പരാജയപ്പെടുന്നില്ല. ഇന്നത്തെ ചിത്രം” എന്ന അടികുറിപ്പോടെയാണ് ജയസൂര്യയുടെ പഴയ കാല ചിത്രം രഞ്ജിത്ത് പോസ്റ്റ് ചെയ്തത്. അഞ്ചരകല്യാണത്തിന്റെ സംവിധായകന് വി.എം വിനുവിനെയും, നടന് കലാഭവന്‍ മാണിയെയും ചിത്രത്തില്‍ കാണാം. ഇവര്‍ക്ക് പുറകില്‍ സെറ്റിലെ മറ്റു അംഗങ്ങള്‍ക്കിടയില്‍ നിന്നും സംവിധായകനെ ശ്രദ്ധയോടെ കേള്‍ക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍.
2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടാന്‍ പയ്യന് എന്ന ചിത്രത്തിലൂടെയാണ്. താരം നായകനായി മാറിയത്. തുടര്‍ന്ന് സ്വപ്നക്കൂട്, പുലിവാല് കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ നായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. 2019 ല്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ജയസൂര്യ നേടി. ആളുകള്‍ മനസിലേറ്റിയ മുരളി വരെയുളള ഒരുപാട് കഥാപാത്രങ്ങള്‍ ചിരിപ്പിച്ചും കരയിച്ചും നിരവധി ചിത്രങ്ങള്‍,
Comments