ശ്രീലങ്കയിൽ വികസന പദ്ധതികളുമായി ചൈന വീണ്ടും ; മേഖലയിലെ സുരക്ഷാ ആശങ്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്കയിൽ വികസന പദ്ധതികളുമായി ചൈന വീണ്ടും ; മേഖലയിലെ സുരക്ഷാ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 12:23 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഇടക്കാലത്തെ അതൃപ്തികൾ മറികടന്ന് ശ്രീലങ്കയിൽ നിർമ്മാണവുമായി ചൈന. ഹമ്പന്തോട്ട തുറമുഖ നിർമ്മാണം പൂർത്തിയാക്കിയാണ് ചൈന ശ്രീലങ്കയ്‌ക്ക് മേൽ പിടിമുറുക്കിയിട്ടുള്ളത്. ഇതിനോട് അനുബന്ധമായ പദ്ധതികളാണ് പുനരാരംഭിക്കുന്നത്. ചൈനയുടെ തുറമുഖ വികസന കമ്പനിയുടെ നേതൃത്വത്തിൽ 17 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നിർമ്മാണമാണ് നടക്കുന്നത്.

ഹൈവേ നിർമ്മാണത്തിന് മുതൽമുടക്കുന്ന ചൈന 18 വർഷത്തിന് ശേഷം ഉടമസ്ഥാവകാശം ശ്രീലങ്കയ്‌ക്ക് പൂർണ്ണമായും കൈമാറുമെന്നാണ് കരാർ. അതുവരെ ടോൾപിരിവിലൂടെ നിർമ്മാണ തുക തിരികെപിടിക്കാനാവുമെന്നാണ് ലക്ഷ്യമിടുന്നത്. കൊളംബോ പോർട്ട് സിറ്റി എന്ന അത്യാധുനിക നിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് വികസനം. തുറമുഖം , വിമാനതാവളം, വ്യാപാരകേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്.

ശ്രീലങ്കയിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തെ ചുറ്റിയുള്ള ചൈനയുടെ ചരക്കുനീക്കമാണ് ഹമ്പന്തോട്ടയിലൂടെ സാദ്ധ്യമായത്. ചൈനയുടെ സൈനിക ആവശ്യങ്ങൾക്കും ഇതേ തുറമുഖ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പസഫിക്കിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ബീജിംഗിന്റെ കടന്നുകയറ്റത്തെ ഇന്ത്യയും വിമർശിച്ചിരുന്നു.

ലഡാക്കിന് നേരെ ചൈന നടത്തിയ കടന്നുകയറ്റത്തെ വിമർശിച്ചുകൊണ്ട് ശ്രീലങ്ക ഇന്ത്യയെ പിന്തുണച്ചത് ചൈനയ്‌ക്ക് ഇടക്കാലത്ത് തിരിച്ചടിയായി. ഒപ്പം ചൈനയുടെ സാമ്പത്തിക തന്ത്രങ്ങളെപ്പറ്റി അമേരിക്ക ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ചൈനയിൽ നിന്നും അകലാനായി അമേരിക്ക ശ്രീലങ്കയ്‌ക്ക് കൂടുതൽ ധനസഹായവും അനുവദിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളുള്ള രാജ്യങ്ങളെ അങ്ങോട്ട് സമീപിച്ച് പടിച്ചടക്കുന്ന നയമാണ് ശ്രീലങ്കയിലും ചൈന നടപ്പാക്കുന്നത്. ഏഷ്യൻ മേഖലകളിലും ആഫ്രിക്കയും ചൈന നടപ്പാക്കുന്നത് ഒരേ തന്ത്രമാണ്. പാകിസ്താനിലെ സാമ്പത്തിക ഇടനാഴി, ഡാമുകൾ, വൈദ്യുത നിലയങ്ങൾ, മെട്രോ തുടങ്ങിയ നിർമ്മാണങ്ങളിലൂടെ ഒരിക്കലും തിരികെ കൊടുക്കാൻ സാധിക്കാത്ത വിധമുള്ള സാമ്പത്തിക അടിമത്തമാണ് ചൈന നടപ്പാക്കുന്നത്.

 

Tags: srilanka-chinaindia-china-srilanka
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies